Type to search

അഞ്ചു മുതല്‍ പതിനെട്ട് വയസ്സ് വരെയുള്ളവര്‍ക്ക് വാക്‌സിന്‍; ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അനുമതി

India


ന്യൂഡല്‍ഹി>>>5 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കുളള കൊവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കല്‍ ഇ ലിമിറ്റഡിന്അനുമതി നല്‍കി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ). അംഗീകൃത പ്രോട്ടോക്കോള്‍ അനുസരിച്ച് മെയ്ഡ് ഇന്‍ ഇന്ത്യ വാക്‌സിന്റെ ഘട്ടം 2, 3 ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്.

രാജ്യത്ത് 10 ഇടങ്ങളിലായിട്ടായിരിക്കും ട്രയല്‍ നടത്തുക. കൊവിഡ് വിദഗ്ധ സമിതിയുടെ (എസ്ഇസി) ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ഡിസിജിഐ അനുമതി നല്‍കിയത്. നേരത്തെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സൈഡസ് കാഡിലയുടെ സൂചി രഹിത കൊവിഡ് വാക്‌സിന്‍ ZyCoV-D ന് അടിയന്തിര ഉപയോഗത്തിന് അംഗീകാരം ലഭിച്ചിരുന്നു. ഇത് രാജ്യത്തെ 12-18 വയസ്സിനിടയിലുള്ളവര്‍ക്കുള്ള ആദ്യ വാക്‌സിന്‍ ആണ്. അതേസമയം 2 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്കായുള്ള ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്റെ 2/3 ക്ലിനിക്കല്‍ പരീക്ഷണങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്.

ബയോളജിക്കല്‍ ഇ യുടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ കോര്‍ബെവാക്‌സ് നിലവില്‍ മുതിര്‍ന്നവരില്‍ 2/3 ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഡിസംബറോടെ ബയോളജിക്കല്‍ ഇ 30 കോടി ഡോസ് കോര്‍ബെവാക്‌സ് കേന്ദ്ര സര്‍ക്കാരിന് നല്‍കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈദരാബാദ് ആസ്ഥാനമായുള്ള കോര്‍ബെവാക്‌സ് നിര്‍മ്മാതാക്കളുമായി ആരോഗ്യമന്ത്രാലയം 30 കോടി വാക്‌സിന്‍ ഡോസുകള്‍ റിസര്‍വ് ചെയ്യുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.