പെരുമ്പാവൂര്‍>>>വാക്സിനെടുത്തു മടങ്ങുകയായിരുന്ന യുവതിയെ ബസില്‍ പീഢിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍ . കുട്ടമശേരി ചെറുപറമ്പില്‍ വീട്ടില്‍ ലുക്കുമാന്‍ (36) ആണ് ആലുവ പോലീസിന്റെ പിടിയിലായത്. ആലുവാ താലൂക്ക് ആസ്പത്രിയില്‍ നിന്ന് വാക്സിനെടുത്ത് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിക്ക് നേരെയാണ് ശ്രമം നടന്നത്.
തുടര്‍ന്ന് ഇയാള്‍ ദേശത്ത് ഇറങ്ങുകയും എയര്‍പോര്‍ട്ട് ഭാഗത്തേക്കുള്ള ടാക്സി കാറില്‍ കയറിപ്പോവുകയുമായിരുന്നു. ഈ ഭാഗത്തേക്കു പോയ കാര്‍ കേന്ദീകരിച്ചു നടന്ന അന്വഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ആലുവ മാര്‍ക്കറ്റിലേക്ക് പോത്ത് സപ്ലൈ ചെയ്യുന്നയാളാണ് ലുക്കുമാന്‍. മാര്‍ക്കറ്റില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. എസ്.ഐമാരായ സന്തോഷ് കുമാര്‍, ആര്. വിനോദ്, എ.എസ്.ഐ ബിനോജ് ഗോപാലകൃഷ്ണന്, സി.പി.ഒ മാഹിന്‍ ഷാ അബൂബക്കര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Follow us on