വാക്‌സിന്‍ വിതരണത്തിനിടെ ഡോക്ടറെ മര്‍ദ്ദിച്ച സി പി എം പ്രവര്‍ത്തകനെ ഓടിച്ചിട്ട് പിടികൂടി

രാജി ഇ ആർ -

ആലപ്പുഴ >>>കൈനകരി കുപ്പപ്പുറം കുടുംബാരോഗ്യകേന്ദ്രത്തിലെ വാക്‌സിന്‍ വിതരണത്തിനിടെ ഡോക്ടറെ കൈയേറ്റം ചെയ്ത കേസിലെ പ്രതിയെ ഓടിച്ചിട്ടു പിടികൂടി. സി.പി.എം പ്രവര്‍ത്തകന്‍ വിശാഖ് വിജയനാണ് പിടിയിലായത്.

സംഭവത്തിന്ശേഷം ഒളിവില്‍പ്പോയ ഇയാള്‍ തകഴി കരുമാടി ഭാഗത്ത് ബന്ധുവിന്റെ വീട്ടില്‍ കഴിഞ്ഞുവരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇവിടെയെത്തിയ പൊലീസിനെ കണ്ട് വിശാഖ് പാടത്തേക്ക് ഇറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

നെടുമുടി എസ്.എച്ച്.ഒ എ.വി. ബിജു,എസ്.ഐ ടി.വി.കുര്യന്‍, സി.പി.ഒ സുമിത്ത്, സ്പെഷ്യല്‍ സ്‌ക്വാഡിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഉല്ലാസ് , സിവില്‍പോലീസ് ഓഫീസര്‍മാരായ ഹരികൃഷ്ണന്‍ , എബി, ഷാഫി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.