കടകളില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട; ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍

രാജി ഇ ആർ -

തിരുവനന്തപുരം>>>സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളിലെ ഇളവുകള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. വാക്‌സിന്‍ ലഭിക്കാത്തവര്‍ക്ക് കടയില്‍ പോകാന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല.

വീക്കിലി ഇന്‍ഫെക്ഷന്‍ പോപുലേഷന്‍ റേഷിയോ എട്ടു ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ട്. കോവിഡ് സ്ഥിരീകരണം കൂടുന്ന സാഹചര്യം നിലനില്‍ക്കെയാണ് പുതിയ ഇളവുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതും.

പുതിയ ഇളവനുസരിച്ച് ഒരു പ്രദേശത്ത് 1000 പേരില്‍ എട്ടുപേര്‍ കോവിഡ് പോസിറ്റീവ് ആവുമെങ്കില്‍ ആ പ്രദേശം കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി മാറും, ജില്ലകളില്‍ 14 ശതമാനത്തിനു മുകളില്‍ ടി.പി.ആര്‍. ഉള്ള പ്രദേശങ്ങളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ 50 ശതമാനമായി വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്.

മാളുകള്‍ക്കുള്ളിലെ കടകള്‍ ഇന്നുമുതല്‍ തുറക്കും. എന്നാല്‍ മാളുകളില്‍ സിനിമാ തിയേറ്ററുകളോ, ഗെയിം സോണുകളോ പ്രവര്‍ത്തിക്കില്ല. ബീച്ചുകളും ടൂറിസം മേഖലകളും തുറന്നിട്ടുണ്ട്. ബീച്ചുകളില്‍ പോലീസിന്റെ കര്‍ശന നിയന്ത്രണമുണ്ടാകും. വഴിയോരങ്ങളില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് കച്ചവടം നടത്താം.

ഒരു ഡോസ് വാക്‌സിന്‍, അല്ലെങ്കില്‍ 72 മണിക്കൂര്‍ മുന്‍പുള്ള ഞഠജഇഞ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മദ്യം വാങ്ങാന്‍ പോകാം.ശബരിമല മാസപൂജയുടെ ഭാഗമായി 15000 ഭക്തരെ പ്രവേശിപ്പിക്കാനും അനുമതിയുണ്ട്.