ബ്രസീല്‍ കമ്പനികളുമായുള്ള കരാര്‍ റദ്ദാക്കി ഭാരത് ബയോടെക്

രാജി ഇ ആർ -

ന്യൂഡല്‍ഹി>>> അഴിമതിയാരോപണത്തെത്തുടര്‍ന്ന് ബ്രസീലിലെ രണ്ട് കമ്പനികളുമായുള്ള കരാര്‍ റദ്ദാക്കിയതായി ഭാരത് ബയോടെക്. 20 ദശലക്ഷം ഡോസ് കോവാക്‌സിന്‍ 324 ദശലക്ഷം ഡോളറിനു നല്‍കാനായിരുന്നു കരാര്‍.

പ്രെസിസ മെഡികാമെന്റോസ്, എന്‍വിക്‌സിയ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നീ കമ്ബനികളുമായുള്ള കരാറാണ് റദ്ദാക്കിയിരിക്കുന്നത്. ധാരണാപത്രം അടിയന്തര പ്രാബല്യത്തില്‍ അവസാനിപ്പിച്ചതായി കമ്ബനി അറിയിച്ചു.

കൂടിയ വിലയ്ക്കാണ് വാക്‌സീന്‍ വാങ്ങുന്നതെന്ന് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയ്‌ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. ഇതോടെ ബ്രസീലിയന്‍ ഫെഡറല്‍ പ്രോസിക്യൂട്ടേഴ്‌സ് അന്വേഷണം പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് കരാര്‍ റദ്ദാക്കിയത്.