LOADING

Type to search

പന്ത്രണ്ടിനും പതിനാലിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സീന്‍ മാര്‍ച്ച് മുതല്‍

National

ദില്ലി>>കോവിഡിനെതിരായ വാക്‌സീനേഷനിലെ അടുത്ത പടിയായി പന്ത്രണ്ട് വയസ്സിന് മുകളിലുള്ള കുട്ടികളിലും കുത്തിവെപ്പ് തുടങ്ങാന്‍ ഒരുങ്ങുകയാണ് രാജ്യം. പന്ത്രണ്ടിനും പതിനാലിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മാര്‍ച്ച് മുതല്‍ വാക്‌സീന്‍ നല്‍കി തുടങ്ങുമെന്ന് കേന്ദ്രം അറിയിച്ചു. പതിനഞ്ച് വയസിന് മുകളിലുള്ള കൌമാരക്കാരിലെ വാക്‌സീനേഷന്‍ ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കുമെന്നും വാക്‌സീനേഷന്‍ ഉപദേശക സമിതി തലവന്‍ ഡോ.എന്‍.കെ. അറോറ വ്യക്തമാക്കി.

പതിനഞ്ചിനും പതിനെട്ടിനുമിടയിലുള്ള മൂന്ന് കോടി മുപ്പത്തിയൊന്ന് ലക്ഷം പേര്‍ ഇതുവരെ ആദ്യ ഡോസ് വാക്‌സീന്‍ സ്വീകരിച്ചു. ഈ വിഭാഗത്തില്‍ രാജ്യത്ത് ആകെയുള്ളത് ഏഴ് കോടി പേരാണ്. മുഴുവന്‍ പേരുടെയും ആദ്യ ഡോസ് വാക്‌സീനേഷന്‍ ജനുവരി അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. ഫെബ്രുവരിയില്‍ തന്നെ രണ്ടാമത്തെ ഡോസ് നല്‍കി തുടങ്ങും. അത് പൂര്‍ത്തിയാകുന്നതോടെ 12 നും 14നും ഇടയിലുള്ള കുട്ടികളിലെ വാക്‌സീനേഷന്‍ തുടങ്ങുമെന്നും വാക്‌സീനേഷനുള്ള ദേശീയ ഉപദേശക സമിതിയായ എന്‍.ടി.എ.ജി.ഐ തലവന്‍ ഡോ എന്‍.കെ അറോറ പറഞ്ഞു. പതിനെട്ട് വയസിന് മുകളിലുള്ള 70 ശതമാനം പേരും വാക്‌സീന്റെ ആദ്യ ഡോസ് സ്വീകരിച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.