രാജ്യത്ത് ഇതുവരെ 147.72 കോടി വാക്‌സീനുകള്‍ വിതരണം ചെയ്തു, 24 മണിക്കൂറില്‍ 96 ലക്ഷത്തിലധികം പേര്‍ക്ക് വാക്‌സീന്‍ നല്‍കി

-

ദില്ലി>> രാജ്യത്തിതുവരെ 147.72 കോടി (147,72,08,846) വാക്‌സിനുകള്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറില്‍ 96 ലക്ഷത്തിലധികം (96,43,238) ഡോസ് വാക്‌സിനുകള്‍ നല്‍കിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരമാണിത്. 1,58,21,510 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്‌സിന്‍ നല്‍കിയത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,389 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,43,21,803. ആയി. ദേശീയ രോഗമുക്തി നിരക്ക് 98.01%. കഴിഞ്ഞ 24 മണിക്കൂറില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 58,097 പേര്‍ക്കാണ്. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 2,14,004.പേരാണ്. ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.61 ശതമാനമാണ്.

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13,88,647 പരിശോധനകള്‍ നടത്തി. ആകെ 68.38 കോടിയിലേറെ (68,38,17,242) പരിശോധനകളാണ് ഇതുവരെ നടത്തിയത്. പരിശോധനകള്‍ വര്‍ധിപ്പിച്ചപ്പോള്‍ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവില്‍ 2.60 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 4.18 ശതമാനമാണ്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →