
കോതമംഗലം >>>വാക്സിനേഷന് കേന്ദ്രത്തില്‍ സുരക്ഷാ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തണമെന്ന് പി.ഡി.പി.നെല്ലിക്കുഴി പഞ്ചായത്തിലെ കോവിഡ് വാക്സിനേഷന് കേന്ദ്രമായ ചെറുവട്ടൂര്‍ പ്രാഥമീക ആരോഗ്യകേന്ദ്രത്തില്‍ നിയന്ത്രണങ്ങളില്ലാത്ത ആള്‍ക്കൂട്ടവും ഉന്തും തള്ളും. ആരോഗ്യപ്രവര്‍ത്തകരുമായി വാക്കേറ്റവും നിത്യമായിരിക്കുകയാണ്.
മതിയായ നിയന്ത്രണ മാര്‍ഗങ്ങളോ ,സുരക്ഷാ സംവിധാനങ്ങളോ ,തിരക്ക് നിയന്ത്രിക്കാനുള്ള സംവിധാനങ്ങളോ ഇല്ലാതെ വഴിപാട് പോലെയാണ് കാര്യങ്ങള്‍. കഴിഞ്ഞ ദിവസങ്ങളിലും നിയന്ത്രണമില്ലാതെ ജനങ്ങള്‍ കൂട്ടം ചേര്‍ന്ന് വാക്സിന് കേന്ദ്രത്തില്‍ ഒരുമിച്ച് കൂടിയെങ്കിലും പിന്നീട് പോലീസ് എത്തിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഇന്നും രാവിലെ മുതല്‍ ജനക്കൂട്ടം തിക്കും തിരക്കും കൂട്ടി കോവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തുന്ന അവസ്ഥയാണ്. ആരോഗ്യവകുപ്പ് അധികൃതരോ ,പഞ്ചായത്ത് അധികാരികളോ ഇടപെട്ട് ജനങ്ങള്‍ക്ക് സുരക്ഷിതമായി വാക്സിന് ലഭ്യമാക്കാന്‍ സൗകര്യമൊരുക്കണമെന്നും , വാക്സിനേഷന് ദിവസങ്ങളില്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്ത് പോലീസിന്റെ സേവനം ലഭ്യമാക്കണമെന്നും പി.ഡി.പി.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഖാദര്‍ ആട്ടായവും ,സെക്രട്ടറി അഷറഫ് ബാവയും അധികാരികളോട് ആവശ്യപ്പെട്ടു.
വാക്സിനേഷന് കേന്ദ്രത്തിലെ തിക്കും തിരക്കും കോവിഡ് വ്യാപനത്തിന് കാരണമാകുന്നതായും , അതുകൊണ്ട് തന്നെ വാക്സിന് സ്വീകരിക്കാന്‍ പലരും മടിക്കുന്നതായും നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.

Follow us on