കോവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ ഉത്തരവാദിത്വം പിണറായി സര്‍ക്കാരിനെന്ന് മുന്‍ എം .എല്‍. എ വി.ജെ.പൗലോസ്

സ്വന്തം ലേഖകൻ -


കോതമംഗലം >>> കോവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ ഉത്തരവാദിത്വം പിണറായി സര്‍ക്കാരിനെന്ന് മുന്‍ എം എല്‍ എ വി.ജെ.പൗലോസ് . വാക്‌സിനേഷനില്‍ രാഷ്ട്രീയമരുത് , വാക്‌സിനേഷില്‍ വിവേചനമരുത് എന്നീ മുദ്രാവാക്യമുയര്‍ത്തി കോതമംഗലം മുനിസിപ്പല്‍ വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍മുനിസിപ്പല്‍ജംഗ്ഷനില്‍നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

കഴിഞ്ഞതെരഞ്ഞെടുപ്പില്‍ വീണുകിട്ടിയ ആയുധമായിരുന്നുകോവിഡ്എന്നമഹാമാരി .കഴിഞ്ഞ പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ന്നു വന്ന എല്ലാ ആരോപണങ്ങളും കോവിഡില്‍ മുങ്ങുകയായിരുന്നു .എല്ലാവര്‍ക്കുംരോഗപ്രതിരോധത്തിന്ആവശ്യമായ വാക്‌സിന്‍ വിവേചന രഹിതമായി നല്‍കണം എന്നാണ്‌സര്‍ക്കാരിനോട്ആവശ്യപ്പെടാനുള്ളതെന്നും അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പി.എ.പാദുഷ അധ്യക്ഷതവഹിച്ചു.

കെ.പി.ബാബു ,പി.പി.ഉതുപ്പാന്‍, ഏ.ജി.ജോര്‍ജ് അഡ്വക്കേറ്റ് അബു മൈദീന്‍, എം.എസ്. എല്‍ദോസ് പി. എ .എം . ബഷീര്‍ അഡ്വക്കേറ്റ് സിജു എബ്രഹാം വി. വി. കുര്യന്‍, അനൂപ് ഇട്ടന്‍, റോയി . കെ.പോള്‍ , ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു .

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →