ഉത്തരേന്ത്യയില്‍ ശീതതരംഗം അവസാനിച്ചു; കഠിനതണുപ്പിന് നേരിയ ശമനം

-

ന്യൂഡല്‍ഹി>>ഉത്തരേന്ത്യയില്‍ ശീതതരംഗം അവസാനിച്ചതോടെ കഠിനതണുപ്പിന് അല്‍പം കുറവ് വന്നു. ജനുവരി 5 വരെ ശീതതരംഗ സാധ്യത ഇല്ലെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

അതേസമയം ഒഡീഷയില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശീതതരംഗ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പുണ്ട്. ഡിസംബര്‍ അവസാന ആഴ്ചയിലും ജനുവരി ആദ്യ ആഴ്ചയിലും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഡല്‍ഹിയില്‍ 7 ഡിഗ്രിയാണ് ഇന്നലെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില. കാശ്മീരില്‍ മഞ്ഞുവീഴ്ച തുടരുകയാണെങ്കിലും കുറഞ്ഞ താപനില സാധാരണ നിലയേക്കാള്‍ ഉയര്‍ന്നു. രാജസ്ഥാനിലും തണുപ്പിന്റെ തീവ്രതയില്‍ നേരിയ കുറവ് രേഖപ്പെടുത്തി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →