മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബന്ധുവായ യുവാവ് ബലാത്സംഗം ചെയ്തു

ന്യൂസ് ഡെസ്ക്ക് -

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി ഗ്രാമത്തില്‍ മൂന്നാം ക്ലാസുകാരിയെ ബന്ധുവായ യുവാവ് ബലാത്സംഗം ചെയ്തു. ബന്ധുവും വിവാഹിതനുമായ ഇരുപത്തിയാറുകാരനായ യുവാവാണ് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തത്.

മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി അവളുടെ വീടിന്റെ സമീപത്ത് കളിച്ചു കൊണ്ടിരിക്കുമ്‌ബോഴാണ് ബന്ധുവായ യുവാവ് അവിടെ എത്തിയത്. കളിച്ചു കൊണ്ടിരിക്കുകയായിരുന്ന പെണ്‍കുഞ്ഞിനെ അയാള്‍ തന്റെ വീട്ടിലേക്ക് കൊണ്ടു പോകുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഐ പി സി സെക്ഷനിലെ പോക്‌സോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. അമ്മയുടെ സാന്നിധ്യത്തില്‍ മകളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

വൈദ്യപരിശോധനയില്‍ ബലാത്സംഗം സ്ഥിരീകരിച്ചപ്പോള്‍ പ്രതിയും കുറ്റം സമ്മതിച്ചു. പ്രതിയെ ജയിലില്‍ അടച്ചു.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →