മോറിസ് കോയിന്‍ ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് : സംസ്ഥാനത്ത്‌ കൂടുതല്‍ പേര്‍ അറസ്റ്റിലാകും

-

കണ്ണൂര്‍>>മോറിസ് കോയിന്‍ ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണര്‍ പി.പി സദാനന്ദന്‍ അറിയിച്ചു.

വിപുലമായ കണ്ണികളുള്ള തട്ടിപ്പു സംഘത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തരെയും പിടികൂടുന്നതിനായുള്ള അന്വേഷണമാണ് നടത്തി വരുന്നത് കഴിഞ്ഞ ദിവസം കൊല്ലം അഞ്ച്കല്ല്മൂട് സ്വദേശി സന്തോഷ് ഫിലിക്സിനെ (38) ഈ കേസില്‍ അറസ്റ്റു ചെയ്തിരുന്നു.

കണ്ണൂര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ പി.പി സദാനന്ദനാണ് പ്രതിയെ ചെയ്തത്. മോറിസ്‌കോയിന്‍ പദ്ധതിയിലെ ആദ്യകാല നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച വരുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചു. സന്തോഷ് ഫിലിക്സിന്റെ പേരില്‍ കൊല്ലം ആകസിസ്സ് ബാങ്കിലുള്ള അക്കൗണ്ട് പരിശോധിച്ചതില്‍ 582813140 രൂപ വിവിധ നിക്ഷേപകരില്‍ നിന്നും സ്വീകരിച്ചതായി വ്യക്തമായിട്ടുണ്ട്. മൊത്തം 1300 കോടി രൂപ പിരിച്ചെടുത്തതില്‍ 58 കോടി രൂപയും സന്തോഷിന്റെ അക്കൗണ്ടിലേക്കാണ് ക്രെഡിറ്റ് ചെയ്തത്.

ഈ തട്ടിപ്പ് പദ്ധതിയിലേക്ക് ആയിരകണക്കിന് ആളുകളെ ഇയാള്‍ ചേര്‍ത്തതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്..ഇയാള്‍ തന്നെ ലോങ്റിച്ച് വെബ്സൈറ്റിലും മോറിസ്‌കോയിന്‍ വെബ്‌സൈറ്റിലുമായി 376 വ്യത്യസ്ത ഐഡികളില്‍ രജിസ്റ്റര്‍ ചെയ്തതായി വ്യക്തമായിട്ടുണ്ട്. പിന്‍സ്റ്റോക്കിസ്റ്റുകള്‍ വഴി ശേഖരിച്ച ഭീമമായ തുക കമ്ബനി ഉടമ നിഷാദിന്റെ ഫെഡറല്‍ ബാങ്ക് കരൂര്‍ വൈശ്യ ബാങ്ക് തുടങ്ങിയ അക്കൗണ്ടിലേക്കും. ലോങ് റിച്ച് ഗ്ലോബല്‍ എന്ന പേരില്‍ കാത്തലിക് സിറിയന്‍ ബാങ്ക്ന്റെ കോയമ്ബത്തൂര്‍ ബ്രാഞ്ച് അക്കൗണ്ടിലേക്കും ഐ.സിഐ.സിഐ യുടെ അക്കൗണ്ടിലേക്കും മാറ്റിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഈ അക്കൗണ്ടുകളില്‍ നിന്നും ചില ഇന്റര്‍നെറ്റ് മണിപേയ്മെന്റ് ഗേറ്റ് വേ കമ്പനികളുടെ അക്കൗണ്ടിലേക്ക് മാറ്റി യതായുള്ള തെളിവുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു. ഇത്തരം നോഡല്‍ അക്കൗണ്ടുകള്‍ വഴി ആദ്യകാല നിക്ഷേപകര്‍ക്ക് ഭീമമായ പണം വിതരണം ചെയ്തിട്ടുണ്ട്. പ്രസ്തുത അക്കൗണ്ടുകള്‍ എല്ലാം പരിശോധിച്ചതിന്റെ ഭാഗമായിട്ടാണ് സന്തോഷ് ഫിലിക്ക്‌സ് അറസ്റ്റിലയത്.

കണ്ണപുരം എസ്ഐ വിനീഷ്,എടക്കാട് എസ്ഐ മഹേഷ് കണ്ടബേത്ത് ,കണ്ണൂര്‍ സിറ്റി എസ്ഐ സുമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുകള്‍ നടന്നുവരുന്നത്. ഇതിനകം ഏഴു പേര്‍ മൊത്തം അറസ്റ്റിലായിട്ടുണ്ട്. ലോങ് റിച്ച് നിക്ഷേപ തട്ടിപ്പ് പദ്ധതിയുടെ ഫണ്ടുകള്‍ കൈകാര്യം ചെയ്ത കൂടുതല്‍ ആളുകളെ ചോദ്യം ചെയ്ത് വരുകയാണെന്നും അസി.കമ്മിഷണര്‍ പി.പി സദാനന്ദന്‍ അറിയിച്ചു.

കോടികളുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പില്‍ വിവിധ ഏജന്‍സികളുടെ സംയുക്ത അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രവും സജീവമാകുകയാണ്. ജിഎസ്ടി ഇന്റലിജന്‍സ്, ഇ ഡി, ഐ ടി വകുപ്പ് എന്നി ഏജന്‍സികള്‍ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. വാസിര്‍ ഃ എന്ന സ്ഥാപനം 40 കൊടിയുടെ വെട്ടിപ്പ് നടത്തിയത് കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്ര നടപടി.

നടന്‍ ഉണ്ണി മുകുന്ദന്‍ അടക്കമുള്ളവര്‍ സംശയ നിഴലിലാണ്. സണ്ണി ലിയോണ്‍ നായികയായ ഷീറോ എന്ന സിനിമയും അന്വേഷണ പരിധിയിലുണ്ട്. ഇതിന് പിന്നിലുള്ളവരെ അറസ്റ്റു ചെയ്താല്‍ തട്ടിപ്പിലെ വിവരങ്ങള്‍ പുറത്തു വരും. വിവിഐപികളെ അറസ്റ്റു ചെയ്യാന്‍ പൊലീസും മടിക്കുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. ഇവര്‍ക്കു വേണ്ടി പലവിധ സമ്മര്‍ദ്ദങ്ങളും പൊലീസിന് മേലുണ്ടെന്നാണ് സൂചന. വമ്പന്‍ തോക്കുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടതോടെ മുഖ്യധാരാ മാധ്യമങ്ങള്‍ പോലും വാര്‍ത്ത നല്‍കുന്നതില്‍ മടികാട്ടി തുടങ്ങിയിട്ടുണ്ട്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →