
പെരുമ്പാവൂര്‍>>>(മുസ്ലിം സര്‍വ്വീസ് സൊസൈറ്റി) ആഭിമുഖ്യത്തില്‍ 2021 വര്‍ഷ പരീക്ഷയില്‍ റാങ്ക് ജേതാക്കളായവരെ തിങ്കളാഴ്ച രാവിലെ 10 മണിക്ക് പെരുമ്പാവൂര്‍ മില്ലും പടിയിലുള്ള ഫ്ളോറ റസിഡന്‍സിയില്‍ നടക്കുന്ന ചടങ്ങില്‍ ബെന്നി ബെഹന്നാന് എം.പി ആദരവ് സമര്‍പ്പിക്കും.
എം.എസ്.എസ് പ്രസിഡന്റ് മന്‍സൂര്‍ നെല്ലിക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ നഗരസഭ ചെയര്മാന് ടി.എം. സക്കീര്‍ ഹുസൈന് മുഖ്യാതിഥിയായി പങ്കെടുക്കും. കുഞ്ഞുമുഹമ്മദ് പുലവത്ത മുഖ്യപ്രഭാഷണം നടത്തും.
എം.എസ്.എസ് നേതാക്കളായ കെ.എം.സലിം, മിര്‍സാ വഹിദ്, അഡ്വ.സി.കെ.സെയ്ത് മുഹമ്മദാലി എന്നിവര്‍ പ്രസംഗിക്കും.

Follow us on