LOADING

Type to search

അള്‍ട്രാ വൈലറ്റ് സാനിറ്റൈസര്‍ ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു

Latest News Local News News

മൂവാറ്റുപുഴ >>>ഇലാഹിയ കോളജ് എന്‍.എസ്.എസ് യൂണിറ്റും ഇലാഹിയ ഇന്നവേഷന്‍ കൗണ്‍സിലും ചേര്‍ന്നു നിര്‍മിച്ച അള്‍ട്രാ വൈലറ്റ് (യുവി) സാനിറ്റൈസര്‍ ഡീന്‍ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു.

ബാക്ടീരിയ, വൈറസ് തുടങ്ങിയ രോഗാണുക്കളുടെ അള്‍ട്രാ വൈലറ്റ് രശ്മികളിലൂടെ നിര്‍വീര്യമാക്കുന്ന സാങ്കേതിക വിദ്യയാണ് യുവി സാനിറ്റൈസറില്‍ ഉപയോഗിച്ചിരിക്കുന്നത്.

മൊബൈല്‍ ഫോണ്‍, പേപ്പര്‍, പഴ്‌സ്, കറന്‍സ് നോട്ടുകള്‍ എന്നിവയെല്ലാം അണുവിമുക്തമാക്കാന്‍ യുവി സാനിറ്റൈസറിനു കഴിയും.

വിദ്യാര്‍ഥികള്‍ തന്നെയാണ് ഉപകരണം രൂപകല്‍പന ചെയ്തു നിര്‍മിച്ചത്. ഇലാഹിയ ഇന്നവേഷന്‍ കൗണ്‍സിലിന്റെയും എന്‍.എസ്എസ് യൂണിറ്റിന്റെയും പ്രഥന സാമൂഹിക പ്രൊജക്ട് ആണ് യുവി സാനിറ്റൈസര്‍ എന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.