യു .ഡി .എഫ് രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു

-

ചെറുവട്ടൂര്‍ >>കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ വ്യക്തിഹത്യ നടത്തുന്ന സി പി എം നിലപാടിനെതിരെ യൂ ഡി എഫ് വിശദീകരണ യോഗം നടത്തി .ചെറുവട്ടൂരില്‍ കഴിഞ്ഞ ദിവസം സിപിഎം സംഘടിപ്പിച്ച പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീറിനെ വ്യക്തിഹത്യ നടത്തുകയും, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഏരിയ കമ്മിറ്റി അംഗം ദീക്ഷണി മുഴക്കുകയും ചെയ്തിരിന്നു.
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി പ്രസിഡന്റ് പി എ എം ബഷീറിന്റെ നേതൃത്വത്തില്‍ മാതൃകാപരമായ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെറുവട്ടൂര്‍ ഡിവിഷനില്‍ കുടിവെള്ള പദ്ധതികളടക്കം ഒരു കോടി 80 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കി മുന്നോട്ടു പോകുന്നു.

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഉള്ള പത്ത് പഞ്ചായത്തുകളിലും നിരവധിയായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി നേതൃത്വം കൊടുക്കുമ്പോള്‍ ഇതിനെല്ലാം നേതൃത്വം കൊടുക്കുന്ന പ്രസിഡന്റ് ഏകാധിപതിയാണന്നാണ് സി പി എം ആരോപണം.

വാഹനത്തിന്റെ ഔദ്യോഗിക പദവി പ്രദര്‍ശിപ്പിക്കുന്നത് ഗവണ്‍മെന്റ് അനുമതിയോടെയാണെന്നും കഴിഞ്ഞകാല എല്‍ ഡി എഫ് ജനപ്രതിനിധികള്‍ക്ക് നടപ്പിലാക്കാന്‍ കഴിയാത്ത വികസന പദ്ധതികള്‍ യുഡിഎഫി ന്റെ ഭരണ സമിതി നടപ്പിലാക്കുമ്പോള്‍ അതിനെ തുരങ്കം വെക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു.

യൂഡിഎഫ് ചെയര്‍മാന്‍ കെ എം കുഞ്ഞു ബാവ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുഹമ്മദ് കൊളത്താപ്പിള്ളി , എം എസ് എല്‍ദോസ്, അലി പടിഞ്ഞാറെച്ചാലി , കെ എം ആസാദ് ,നാസ്സര്‍ വട്ടേക്കാടന്‍ ,എം വി റെജി, ശറഫിയ ശിഹാബ്, പരീത് പട്ടമ്മാവുടി , പി എ ശിഹാബ് , ഒ കെ അലിയാര്‍ ,ഷെമീര്‍ പാറപ്പാട്ട് , സി വി സൈനുദ്ദീന്‍ ,സുനീര്‍ കുഴുപ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →