LOADING

Type to search

യു.ഡി.എഫ് കമ്മിറ്റിയുടെ സ്‌നേഹഭവനം പദ്ധതിയുടെ ഉദ്ഘാടനവും തറക്കല്ലിടലും

Latest News Local News News


വാഴക്കുളം>>> വാഴക്കുളംപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് നോര്‍ത്ത് മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ സ്‌നേഹഭവനം പദ്ധതിയുടെ ഉദ്ഘാടനവും തറക്കല്ലിടലും നടന്നു.
പ്രസ്തുത ചടങ്ങില്‍ ചെയര്‍മാന്‍ മുജീബ് മാമ്പിള്ളി അധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട എം.പി ബെന്നി ബെഹനാന്‍ പദ്ധതിയുടെ ഉദ്ഘാടനവും, തറക്കല്ലിടല്‍ കര്‍മ്മം പാണക്കാട് സയ്യിദ് മുനവ്വറലി ഷിഹാബ് തങ്ങളും നിര്‍വ്വഹിച്ചു.


യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ ഷെമീര്‍ തുകലില്‍ ആമുഖപ്രസംഗം നടത്തുകയും, വാര്‍ഡ് പ്രസിഡന്റ് മുഹമ്മത് കാരിയേലില്‍ സ്വാഗതം പറയുകയും ചെയ്തു.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്എന്‍ വി എസ് സിഅഹ്‌മ്മദ് മുഖ്യ പ്രഭാഷണം നടത്തി.സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.


ഡി സി സി പ്രസിഡന്റ് മുഹമ്മത് ഷിയാസ്,കെ പി സി സി സെക്രട്ടറി അബ്ദുള്‍ മുത്തലിബ്, കുന്നത്തുനാട് മുന്‍ എം.എല്‍.എ വി.പി.സജീന്ദ്രന്‍, സനിതാ റഹീം,
ടി എച്ച്അബ്ദുള്‍ ജബ്ബാര്‍, കെ എഅബ്ദുള്‍ അസീസ്, മുഹമ്മത്, ഷാജിതാ നൗഷാദ്, ഷെജീന ഹൈദ്രോസ്, സുബൈര്‍ ചെന്താര, ഫൈസല്‍ മനയില്‍, സുധീര്‍ മുച്ചേത്ത്, എം. യുഇബ്രാഹിം,കെ കെ ഷാജഹാന്‍, ഷുഹൈബ് അഹ്‌മദ്, അസീസ് പുളിക്ക, മുഹമ്മത് വടക്കന്‍, മുഹമ്മത് കോന്നംകുടി, സുബൈര്‍ വാണിയക്കാടന്‍, ഷബാബ് അഹ്‌മത്, ഷെഫീഖ് കൊല്ലന്‍ കുടി, അനസ് ചേരുംമൂടന്‍, അബ്ദുള്‍ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.