യുഡിഎഫ് നെല്ലിക്കുഴിയില്‍ പ്രതിഷേധ ധര്‍ണ്ണാ സമരം നടത്തി

-

കോതമംഗലം>>സിപിഎം നേതൃത്വം കൊടുക്കുന്നഎല്‍ഡിഎഫ് പഞ്ചായത്ത് ഭരണ സമിതി ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലാണ് അഴിമതി അരോപിച്ച് യുഡിഎഫ് മമ്പര്‍മാരുടെ നേതൃത്വത്തില്‍ നെല്ലിക്കുഴിയില്‍ സായാഹ്ന ധര്‍ണ്ണാ സമരം സംഘടിപ്പിച്ചത് പഞ്ചായത്ത് ഭരണ സമിതി കഴിഞ്ഞ ഒരു വര്‍ഷക്കാലമായി അഴിമതിക്കാണ് പ്രാധാന്യം കൊടുക്കുന്നത്.


യുഡിഎഫ പാര്‍ലമെന്ററി ലീഡര്‍ എംവി റെജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ധര്‍ണ്ണ യുഡിഎഫ് ചെയര്‍മാന്‍ അലി പടിഞ്ഞാറേച്ചാലില്‍ ഉദ്ഘാടനം ചെയ്തു. യുത്ത് ലീഗ് ദേശീയ സമിതി അംഗം അഡ്വ. ഷിബു മീരാന്‍ മുഖ്യപ്രഭാഷണം നടത്തി.
ഷെമീര്‍ പാറപ്പാട്ട് സ്വാഗതവും, യുഡിഎഫ് മെമ്പര്‍മാരായ നാസര്‍ വട്ടേക്കാടന്‍, ഷറഫിയ ഷിഹാബ്, വൃന്ദ മനോജ്, എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
പരീത് പട്ടമ്മാവുടി, എംഎ കെരിം, കെഎം ആസാദ്, കെഎം കുഞ്ഞു ബാവ, സത്താര്‍ വട്ടക്കുടി, ഒ കെ ലിയാര്‍,അബു കൊട്ടാരം, സി വിസൈനുദ്ദീന്‍, മീരാന്‍
ചാമകാലായില്‍, രഹന നൂറുദ്ദീന്‍, അജീബ് ഇരമല്ലൂര്‍, വാസിഫ് ഷാഹുല്‍, വിനോദ് കെമേനോന്‍, ഇബ്രാഹിം ഇടയാലി, അബ്ദുള്‍ സലാം മണിയാട്ടു എന്നിവര്‍ സംസാരിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →