LOADING

Type to search

പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ ഭരണം നഷ്ടപ്പെടാതിരിക്കാന്‍ യു.ഡി.എഫില്‍ തിരക്കിട്ട നീക്കങ്ങള്‍

Latest News Local News News

പൈങ്ങോട്ടൂര്‍>>>പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയം 15ന് ചര്‍ച്ച ചെയ്യാനിരിക്കെ ഭരണം നഷ്ടപ്പെടാതിരിക്കാന്‍ യുഡിഎഫില്‍ തിരക്കിട്ട നീക്കങ്ങള്‍. ഇതിന്റെ ഭാഗമായി യുഡിഎഫിന്റെ പഞ്ചായത്ത് അംഗങ്ങളും പ്രാദേശിക നേതാക്കളുമായി നാട്ടുകാര്‍കൂടിയായ ഡീന്‍ കുര്യാക്കോസ് എംപിയും മാത്യു കുഴല്‍നാടന്‍ എംഎല്‍എയും ചര്‍ച്ച നടത്തി.


കോണ്‍ഗ്രസ് റിബലായി മത്സരിച്ചു വിജയിച്ച സിസി ജെയ്‌സണ്‍ ആണ് യുഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെ നിലവി പ്രസിഡന്റ്. കഴിഞ്ഞ ദിവസം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച യുഡിഎഫ് സ്വതന്ത്രന്‍ നിസാര്‍ മുഹമ്മദും സിസി ജെയ്‌സണും തമ്മില്‍ ഏതാനും നാളുകളായി തുടരുന്ന അഭിപ്രായ ഭിന്നതകള്‍ മുതലെടുക്കാമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

നോട്ടീസ് നല്‍കിയതിനു പിന്നാലെയായിരുന്നു നിസാര്‍ മുഹമ്മദിന്റെ രാജി. ഇതോടെ ഇടത് ക്യാമ്പില്‍ പ്രതീക്ഷ വര്‍ധിച്ചിട്ടുണ്ട്.
എന്നാല്‍, എംപിയുടെയും എംഎല്‍എയുടെയും സ്വന്തം പഞ്ചായത്തായ പൈങ്ങോട്ടൂരില്‍ ഏതു വിധവും ഭരണം നിലനിര്‍ത്താനാണ് യുഡിഎഫിന്റെ ശ്രമം. വരും ദിവസങ്ങളിലും ചര്‍ച്ചകള്‍ നടക്കുമെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ലുഷാദ് പറഞ്ഞു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.