
മുംബൈ>> വിശ്വാസ വോട്ടെടുപ്പില്‍ ഏകനാഥ് ഷിന്‍ഡേ വിഭാഗം കരുത്ത് തെളിയിച്ച സാഹചര്യത്തില്‍ പാര്‍ട്ടി കൈവിട്ടു പോയെന്ന വിലയിരുത്തലിലാണ് ശിവസേന നേതാവ് ഉദ്ദവ് താക്കറെ.പുതിയ ചിഹ്നം ആലോചിക്കുന്നതായി സൂചനയുണ്ട്.പുതിയ ചിഹ്നത്തിനായ് തയ്യാറെടുക്കാൻ പാർട്ടിഭാരവാഹികളോട് ഉദ്ദവ് താക്കറെ നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുളുണ്ട്.”അമ്പും വില്ലും” നഷ്ടമായേക്കുമെന്ന നിഗമനത്തിലാണിത്.പുതിയ ചിഹ്നം തീരുമാനിച്ചാൽ വ്യാപകമായ പ്രചാരണം നടത്തണമെന്നും നിർദ്ദേശം നല്‍കിയതായാണ് വിവരം.
അതിനിടെ ഉദ്ധവ് വിഭാഗം വീണ്ടും സുപ്രീം കോടതിയിൽ എത്തി, വിശ്വാസ വോട്ടെടുപ്പ് നടത്തിയതും ഏകനാധ് ഷിൻഡെയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത സ്പീക്കറുടെ നടപടിയും ചോദ്യം ചെയ്താണ് വീണ്ടും ഹർജി.നല്‍കിയിരിക്കുന്നത്. വിശ്വാസ വോട്ടെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് ഉദ്ദവ് വിഭാഗം നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും അനുകൂല ഉത്തരവ് കിട്ടിയിരുന്നില്ല.