LOADING

Type to search

യു എ ഇയിലേക്കുള്ള വിമാന ടിക്കറ്റില്‍ വന്‍ വര്‍ധനവ്

Latest News Local News News

ന്യൂഡല്‍ഹി>>>ഇന്ത്യയില്‍ നിന്ന് യു എ ഇ യിലേക്ക് മടങ്ങുന്നവരുടെ എണ്ണം കൂടിയതോടെ യു എ ഇയിലേക്കുള്ള വിമാന ടിക്കറ്റില്‍ വന്‍ വര്‍ധനവ്. കേരളത്തില്‍ നിന്ന് മുപ്പതിനായിരം രൂപക്ക് മുകളിലാണ് വിമാന ടിക്കറ്റ് നിരക്ക്. വിമാന കമ്പനികളുടെ ചൂഷണത്തിനെതിരെ പ്രവാസ ലോകത്ത് വ്യാപകമായ പ്രതിഷേധമുയരുകയാണ്.

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങള്‍ മാസങ്ങളോളം ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചിരുന്നു. നാട്ടിലേക്ക് അവധിക്കായി മടങ്ങിയ മലയാളികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് യാത്രാ വിലക്ക് മൂലം ഗള്‍ഫിലേക്ക് മടങ്ങാന്‍ കഴിഞ്ഞിരുന്നില്ല.

ഇന്ത്യയില്‍ കൊവിഡ് വര്‍ധിച്ചിരുന്ന സാഹചര്യത്തിലായിരുന്നു ഈ യാത്രാ വിലക്കുണ്ടായിരുന്നത്. എന്നാല്‍ മിക്ക ഗള്‍ഫ് രാജ്യങ്ങളും ഈ നിയന്ത്രണങ്ങള്‍ പിന് വലിച്ചു. കഴിഞ്ഞ മാസം തന്നെ യു എ ഇ യിലേക്ക് ഇന്ത്യയില്‍ നിന്നുമുള്ള വിമാന സര്‍വീസ് പുനരാംഭിച്ചിരുന്നു.
മാസങ്ങളോളം നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ ഗള്‍ഫിലേക്ക് തിരികെയെത്താന്‍ ഒരുങ്ങുമ്‌ബോഴാണ് വിമാന കമ്ബനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നത്.

ദുബായ് എക്‌സ്‌പോ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ എക്‌സ്‌പോയില്‍ പങ്കെടുക്കാന്‍ ഉള്ളവരുടെ തിരക്കും വര്‍ധിച്ചു. ഈ സാഹചര്യം കൂടി മുതലെടുത്താണ് വിമാന കമ്ബനികള്‍ ഭീമമായ തോതില്‍ ടിക്കറ്റു നിരക്ക് വര്‍ധിപ്പിച്ചത്. ഇന്‍ഡ്യയില്‍ നിന്ന് യു എ ഇ യി ലേക്ക് വിമാന ടിക്കറ്റിനായി മുപ്പതിനായിരം രൂപക്ക് മുകളില്‍ നല്‍കണം.
കൊവിഡ് കാരണം സാമ്പത്തികമായി പ്രതിസന്ധിയിലായ പ്രവാസികള്‍ക്ക് താങ്ങാന്‍ കഴിയുന്നതിലപ്പുറമാണ് ഈ ടിക്കറ്റ് നിരക്ക്.

ഇന്ത്യയുടെ ദേശീയ വിമാന കമ്ബനിയായ എയര്‍ ഇന്ത്യ ഉള്‍പ്പെടെ എല്ലാ വിമാന കമ്ബനികളും മത്സരിച്ചാണ് പ്രവാസികളെ കൊള്ളയടിക്കുന്നത്.
മാസങ്ങളോളം ശമ്ബളമില്ലാതെ നാട്ടില്‍ കഴിഞ്ഞിരുന്ന പ്രവാസികളെ അങ്ങേയറ്റം പ്രയാസത്തിലാക്കുന്ന ഈ ചൂഷണം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നാണ് പ്രവാസി സമൂഹം ആവശ്യപ്പെടുന്നത്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.