തിരുവനന്തപുരത്തിന്റെ അഭിമാന താരങ്ങളെ ആദരിച്ച് ‘സപ്ത’

അജിത ജെയ്ഷോർ -


തിരുവനന്തപുരം>>>ഇന്ത്യന്‍ കായിക ലോകത്തെ ഭാവിയുടെ വാഗ്ദാനങ്ങളായ രണ്ട് താരങ്ങളെ ജില്ലയിലെ സൈനിക കൂട്ടായ്മയായ സപ്ത ആദരിച്ചു. ഇക്കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ റിലേ ടീമിന്റെ ഭാഗമായിരുന്ന അലക്‌സ് ആന്റണി യ്ക്ക് അംഗങ്ങള്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി പൊന്നാടയും ഫലകവും കൈമാറി.

ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ സര്‍ജന്റ് റാങ്കില്‍ ജോലി നോക്കുന്ന അലക്‌സ് ആന്റണി പുല്ലുവിള സ്വദേശി ആന്റണിയുടേയും സരിജയുടേയും മകനാണ്.അതോടൊപ്പം തന്നെ ദേശീയ ജൂനിയര്‍ റഗ്ബി ടീമിലേയ്ക്ക് പ്രവേശനം ലഭിച്ച രേഷ്മ മിഖായേലിനെയും സപ്ത ആദരിച്ചു.പുല്ലുവിള നിവാസിയായ മത്സ്യതൊഴിലാളി മൈക്കിളിന്റെയും ഷൈനിയുടെയും മകളാണ് രേഷ്മ.

പ്ലസ് ടു കഴിഞ്ഞ് ഉപരി പഠനം തുടങ്ങാന്‍ പോകുന്ന രേഷ്മ ഉടനെ തന്നെ ഡല്‍ഹിയില്‍ നടക്കുന്ന പരിശീലന ക്യാമ്പിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. സപ്ത യുടെ ചെയര്‍മാന്‍ അശോക് കുമാറിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ വീട്ടിലെത്തി പൊന്നാടയും ഫലകവും പരിശീലനത്തിനുപയോഗിക്കാനുള്ള ഒരു ജോഡി ട്രാക്ക് സ്യുട്ടും സമ്മാനമായി നല്‍കി. വൈസ് ചെയര്‍മാന്‍ ജയ് കുമാര്‍,അംഗങ്ങളായ ആന്റണി, സെല്‍വരാജ്, ബാലു, വിജിത് തുടങ്ങിയവര്‍ പങ്കെടുത്തു.

അജിത ജെയ്ഷോർ

About അജിത ജെയ്ഷോർ

View all posts by അജിത ജെയ്ഷോർ →