തിരുവനന്തപുരത്തേതിന് പുറമേ എറണാകുളത്തും കൊവിഡ് ലംഘനം നടത്തി പോത്തീസ്; പ്രത്യേക ശിക്ഷ തന്നെ നല്‍കി ജില്ലാ കളക്ടര്‍

രാജി ഇ ആർ -

കൊച്ചി>>> കൊവിഡ് ചട്ടലംഘനം നടത്തി പ്രവര്‍ത്തിച്ച എറണാകുളം പോത്തീസ് സൂപ്പര്‍ മാര്‍ക്കറ്റിനെതിരെ നടപടിയെടുത്ത് ജില്ലാ കളക്ടര്‍.കൊവിഡ് നിയമം ലംഘിച്ചതുകൊണ്ട് ജില്ലയിലെ 1000 അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വാക്സിനേഷനുണ്ടാകുന്ന ചിലവ് വഹിക്കണമെന്നാണ് കളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്.

കഴിഞ്ഞയാഴ്ച തലസ്ഥാനത്തെ പോത്തീസ് കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് പിന്‍വാതില്‍ വഴി ജനങ്ങളെ സ്ഥാപനത്തിലേക്ക് കടത്തിയതിന് നഗരസഭയുടെ ആരോഗ്യവിഭാഗം ലൈസന്‍സ് റദ്ദാക്കിയിരുന്നു. ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് പരസ്യമായ കൊവിഡ് ചട്ടലംഘനം കണ്ടെത്തിയത്.

മുന്‍പ് 2020 ഡിസംബറിലും കൊവിഡ് ചട്ടം നിലനില്‍ക്കെ പച്ചക്കറി, പലവ്യഞ്ജനം കച്ചവടത്തിന് ജനങ്ങള്‍ തിരക്കുകൂട്ടിയതിനെ തുടര്‍ന്ന് പോത്തീസിനെതിരെ നടപടിയെടുത്തിരുന്നു.