
തിരുവനന്തപുരം >>.>നരുവാമൂട് വൃദ്ധയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൊട്ടമുട് സ്വദേശിനി അന്നമ്മ (88)യാണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് മകള്‍ ലീലയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മൃതദേഹം കത്തിക്കാന്‍ ശ്രമിച്ചതായും അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഇന്നലെ രാത്രിയിലാണ് കൊലപാതകം നടക്കുന്നത്. അമ്മയുമായി മകള്‍ ലീലയ്ക്ക് മുന്‍പും പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. അന്നമ്മയുടെ മൃതദേഹം ഫോറന്‍സിക് പരിശോധനയ്ക്ക് ഉള്‍പ്പെടെ നല്‍കും.

Follow us on