തിരുവനന്തപുരത്തും എറണാകുളത്തും പ്രതിദിന രോഗികള്‍ ആയിരം കടന്നു: ടിപിആര്‍ 10 ആയാല്‍ ഒമിക്രോണ്‍ തരംഗമെന്ന് വിദഗ്ധര്‍

-

തിരുവനന്തപുരം>> പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും അയ്യായിരം കടന്നതോടെ സംസ്ഥാനം അതീവജാഗ്രതയിലാണ്. 8.2 ആണ് ഇന്നലത്തെ ടിപിആര്‍ . തിരുവനന്തപുരത്തും എറണാകുളത്തും പ്രതിദിന രോഗികള്‍ ആയിരം കടന്നു. ടിപിആര്‍ വീണ്ടും പത്തിലെത്തിയാല്‍ ഇത് ഒമിക്രോണ്‍ തരംഗമെന്ന് കണക്കാക്കണമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

വിദേശത്തു നിന്നെത്തുന്ന എല്ലാവര്‍ക്കും ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ നടപ്പാക്കുകയാണ്. എട്ടാം ദിവസം പരിശോധന നടത്തി വീണ്ടും ഒരാഴ്ച സ്വയം നിരീക്ഷണത്തില്‍ കഴിയണം. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നുള്ളവരില്‍ എയര്‍പോര്‍ട്ടിലെ റാന്‍ഡം പരിശോധന 2 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഒമിക്രോണ്‍ സാഹചര്യം നേരിടാന്‍ സജ്ജമാകണമെന്ന്, ജില്ലകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ഒമിക്രോണ്‍ വഴി മൂന്നാം തരംഗമുണ്ടായാല്‍ പ്രാഥമിക രണ്ടാംനിര ചികിത്സാ കേന്ദ്രങ്ങള്‍ വീണ്ടും തുറക്കേണ്ടി വരുമെന്ന് കണക്കാക്കിയാണ് ജില്ലകള്‍ക്കുള്ള സര്‍ക്കാര്‍ നിര്‍ദേശം. ടെസ്റ്റ് പോസിറ്റിവിറ്റി വീണ്ടും പത്തിലെത്തിയാല്‍ ഇത് ഒമിക്രോണ്‍ തരംഗമെന്ന് കണക്കാക്കണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. പരമാവധി പേര്‍ക്ക് വീട്ടില്‍ത്തന്നെ ചികിത്സ നല്‍കാനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഹോം കെയര്‍ പരിശീലനം നല്‍കുന്നത്. ഓണ്‍ലൈന്‍ വഴിയാണ് പരിശീലന പദ്ധതി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →