
മൂവാറ്റുപുഴ>>> മുവാറ്റുപുഴ നഗരസഭ എട്ടാം വാര്‍ഡില്‍ ട്രീ ചലഞ്ചമായി വാര്‍ഡ് കൗണ്‍സിലര്‍ ഫൗസിയ അലി. പദ്ധതിയുടെ ഭാഗമായി വാര്‍ഡിലെ മുഴുവന്‍ വീടുകളിലും വൃക്ഷതൈകളും പച്ചക്കറി വിത്തുകളും സൗജന്യമായി വിതരണം ചെയ്തു.
ഇഷ്ടമരം പദ്ധതിയുടെ സ്ഥാപകന്‍ ബാബു തട്ടാര്‍കുന്നേല്‍ നല്കിയ വൃക്ഷതൈകള്‍ വാര്‍ഡ് കൗണ്‍സിലര്‍ ഫൗസിയ അലി ഏറ്റുവാങ്ങി. വൃക്ഷ തൈകളുടെ വിതരണോദ്ഘാടനം ചലചിത്ര സംവിധായകനും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ എന്‍.അരുണ്‍ നിര്‍വ്വഹിച്ചു.
പച്ചക്കറി വിത്ത് വിതരണോദ്ഘാടനം നഗരസഭ പ്രതിപക്ഷ നേതാവ് ആര്. രാകേഷ് നിര്‍വഹിച്ചു. മൂവാറ്റുപുഴ ഹൗസിങ് സഹകരണ സംഘം പ്രസിഡന്റ് കെ.എ. നവാസ്, മുന്‍ കൗണ്‍സിലര്‍ പി.വൈ. നൂറുദ്ധീന്‍, ആശാവര്‍ക്കര്‍ ജാസ്മിന് സിയാദ് എന്നിവര്‍ സംസാരിച്ചു.
മുഹമ്മദ് മങ്ങാടന്‍, ഫവാസ് പൂക്കടാസ്, അലി സൈദ്, ഫിറോസ് സുബൈര്‍, യാസീന്‍, മുഹ്സിന്, മുസമ്മില്‍, മാഹിന്‍, ഹബീബ് എന്നിവര്‍ വാര്‍ഡിലെ വീടുകളില്‍ തൈകളും വിത്തുകളും വിതരണം ചെയ്തു.
ക്യാപ്ഷന്‍….മുവാറ്റുപുഴ നഗരസഭ എട്ടാം വാര്‍ഡില്‍ ട്രീ ചലഞ്ച് പദ്ധതിയുടെ ഭാഗമായി വൃക്ഷതൈകളുടെ വിതരണോദ്ഘാടനം എന്‍.അരുണ്‍ നിര്‍വ്വഹിക്കുന്നു.ഫൗസിയ അലി, ആര്.രാകേഷ്, പി.വൈ.നൂറുദ്ദീന്‍, ബാബു തട്ടാറുകുന്നേല്‍ എന്നിവര്‍ സമീപം.

Follow us on