LOADING

Type to search

വിദേശത്ത് ജോലി നല്‍കാമെന്നു പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍

Latest News Local News News

പെരുമ്പാവൂര്‍>>>വിദേശത്ത് ജോലി നല്‍കാമെന്നു പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍. കുന്നുകര കല്ലുമടപ്പറമ്പില്‍ ഹസീര്‍ (സെയ്ത് 53) ആണ് ആലുവ പോലീസിന്റെ പിടിയാലയത്.

കാക്കനാട് സ്വദേശി ടെഢി അഷ്വിന്‍ ഡിസൂസയുടെ പരാതിയിലാണ് അറസ്റ്റ്. യൂറോപ്പില്‍ ജോലി വിസ ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞ് പല ഘട്ടങ്ങളിലായി എട്ടര ലക്ഷത്തോളം രൂപയാണ് ഇയാള്‍ വാങ്ങിയത്.

വിസ ശരിയാകാതായപ്പോള്‍ ജില്ലാ പോലിസ് മേധാവി കെ .കാര്‍ത്തിക്കിന് പരാതി നല്‍കി. തുടര്‍ന്ന് എസ്.പി യുടെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം നടത്തിവരികെയാണ് പിടിയിലായത് ആലുവയില്‍ ടൂര്‍ വേള്‍ഡ് എന്ന സ്ഥാപനം നടത്തുന്നുണ്ടായിരുന്നു ഇയാള്‍.

ഇതിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്. ഹസീര്‍ പണമിടപാട് നടത്തിയിരുന്നത് ടെഢി ആഷിന്‍ ഡിസൂസയുടെ അക്കൗണ്ട് വഴിയാണ്. ഇതിന് കാരണമായി പറഞ്ഞു വിശ്വസിപ്പിച്ചത് കൂടുതല്‍ പണമിടപാട് നടന്നാല്‍ ഉയര്‍ന്ന ജോലി കിട്ടുമെന്നായിരുന്നു. അതിന് സഹായിക്കാമെന്നു പറഞ്ഞാണ് ആഷിന്റെ അക്കൗണ്ട് വഴി വിനിമയം നടത്തിയത്.

68 ലക്ഷം രൂപ ഇത്തരത്തില്‍ അക്കൗണ്ടില്‍ വന്നിട്ടുണ്ട്. എസ്.എച്ച്. ഒ സി.എല്‍ സുധീര്‍, എസ്. ഐമാരായ ആര്‍. വിനോദ്, ടി.സി രാജന്‍, സി.പി.ഒ മാരായ മാഹിന്‍ ഷാ അബൂബക്കര്‍, അമീര്‍ തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും, കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും എസ്.പി കാര്‍ത്തിക് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.