LOADING

Type to search

ലോക്കല്‍ ട്രെയിനുകള്‍ ബുധനാഴ്ച മുതല്‍ ഓടിത്തുടങ്ങും; സീസണ്‍ ടിക്കറ്റുകള്‍ അനുവദിക്കും

Latest News Local News News

തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ റിസര്‍വേഷനില്ലാത്ത തീവണ്ടികള്‍ ബുധനാഴ്ച മുതല്‍ ഓടിത്തുടങ്ങും. ഒന്‍പത് ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

നിലവിലുള്ള പ്രത്യേക മെമുവിനുപുറമേ ഇവയിലും സീസണ്‍ ടിക്കറ്റുകള്‍ അനുവദിക്കും. തീവണ്ടികള്‍ നിര്‍ത്തിവെച്ച മാര്‍ച്ച് 24-നുശേഷം കാലാവധിയുണ്ടായിരുന്ന സീസണ്‍ ടിക്കറ്റുകള്‍ ഈ വണ്ടികളില്‍ ഉപയോഗിക്കാം.

എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിനുകളായിട്ടാണ് ഇവ ഓടിക്കുന്നതെങ്കിലും പാസഞ്ചെറുകളെപ്പോലെ ഇവയ്ക്കും സ്റ്റോപ്പുകളുണ്ടാകും. ദീര്‍ഘദൂര എക്സ്പ്രസുകളില്‍ ജനറല്‍ കമ്ബാര്‍ടുമെന്റുകളിലെ റിസര്‍വേഷന്‍ തുടരും

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.