ടോറസ് തലയിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം

രാജി ഇ ആർ -

കൊച്ചി>>> ടോറസ് കയറിയിറങ്ങി ബൈക്ക് യാത്രികന്‍ മരണമടഞ്ഞു. പെരുമ്ബാവൂര്‍ ഔഷധി ജംഗ്ഷനില്‍ തിങ്കളാഴ്ച രാത്രി 7.45നാണ് അപകടം നടന്നത്. വായ്ക്കര മോടായിക്കല്‍ ഗോപാലന്റെ മകന്‍ പ്രതീഷ് ഗോപാലന്‍ (36) ആണ് മരിച്ചത്.

പ്രതീഷ് സഞ്ചരിച്ച ബൈക്കിന് പിന്നില്‍ ടോറസ് തട്ടുകയായിരുന്നു. ഇതേ തുടര്‍ന്ന് റോഡില്‍ തെറിച്ച് വീണ പ്രതീഷിന്റെ തലയിലൂടെ ടോറസിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി തല്‍ക്ഷണം മരിക്കുകയായിരുന്നു.

മൃതദേഹം പെരുമ്ബാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അഷ്ടമിച്ചിറ സ്വദേശിയായ ടോറസ് ഡ്രൈവര്‍ അനന്തകൃഷ്ണനെ പൊലിസ് കസ്റ്റഡിയിലെടുത്തു. ശാന്തയാണ് മരിച്ച പ്രതീഷിന്റെ മാതാവ്. ഭാര്യ: സൂര്യ.