ടൂള്‍സ് റെന്റല്‍ അസോസിയേഷന്‍ കേരളയുടെ കോതമംഗലം ഏരിയ സമ്മേളനം നടന്നു

-

കോതമംഗലം >>ടൂള്‍സ് റെന്റല്‍ അസോസിയേഷന്‍ കേരളയുടെ കോതമംഗലം ഏരിയ സമ്മേളനം ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി പ്രസിഡന്റ് ബോസ് പിഇ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മുന്‍സിപ്പല്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എ. നൗഷാദ് ടൂള്‍സ് റെന്റല്‍ അസോസിയേഷന്‍ കേരളയുടെസ്റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് സലിം അത്തിമണ്ണില്‍ , ജില്ലാ പ്രസിഡന്റ് ജോണ്‍സന്‍ കാലടി തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ പ്രസിഡണ്ടായി ജിന്‍സണ്‍ എം പീറ്റര്‍ , സെക്രട്ടറി പ്രദീപ് എം എന്‍, ട്രഷറര്‍ ശ്രീജിത്ത് കെ ആര്‍ ഉള്‍പ്പെടെ 15 അംഗ ഏരിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. തുടര്‍ന്ന് പത്ത് അംഗ ദുരന്ത നിവാരണ സേന രൂപീകരണവും നടത്തി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →