ടോക്യോ ഒളിമ്പിക്‌സ്; വനിതകളുടെ പത്ത് മീറ്റര്‍ റൈഫിളില്‍ ഫൈനല്‍ കാണാതെ പുറത്ത്

രാജി ഇ ആർ -


ടോക്യോ>>> ഒളിമ്പിക്സ് ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് നിരാശയോടെ തുടക്കം. വനിതകളുടെ പത്ത് മീറ്റര്‍ റൈഫിളില്‍ ഫൈനലിന് യോഗ്യത നേടാനായില്ല. എലവേനി വേലറിവന്‍, അപൂര്‍വി ചന്ദേല എന്നിവര്‍ നിരാശപ്പെടുത്തി.
യോഗ്യതാ റൗണ്ടില്‍ 626.5 പോയിന്റുമായി എലവേനി വേലറിവാന് 16-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്. അപൂര്‍വിയാകട്ടെ 621.9 പോയിന്റുമായി 36-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 632.9 പോയിന്റുമായി നോര്‍വെയുടെ ഡസ്റ്റാഡ് ജെനെറ്റ് ഹെഗാണ് ഒന്നാമതെത്തിയത്.
അതേസമയം മിക്സഡ് അമ്പെയ്ത്ത് മത്സരത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി- പ്രവീണ്‍ യാദവ് സഖ്യം ക്വാര്‍ട്ടര്‍ ഫൈനലിലെത്തി.ചൈനീസ് തായ്പേയ് ടീമിനെയാണ് കീഴടക്കിയത്. 5-3 എന്ന സ്‌കോറിനാണ് വിജയം.