ടോക്യോ ഒളിമ്പിക്സ് ; 10 മീറ്റര്‍ മിക്സഡ് എയര്‍ പിസ്റ്റളില്‍ ഇന്ത്യന്‍ സഖ്യം പുറത്ത്

രാജി ഇ ആർ -

ടോക്യോ>>>ഒളിമ്പിക്സ് 10 മീറ്റര്‍ മിക്‌സഡ് എയര്‍ പിസ്റ്റളില്‍ മെഡല്‍ റൗണ്ടിലെത്താതെ ഇന്ത്യ പുറത്ത്.എഴാമതാണ് മനു ഭാക്കര്‍-സൗരഭ് സഖ്യം ഫിനിഷ് ചെയ്തത്. മനു ഭാക്കറിന്റെ ദയനീയ പ്രകടനമാണ് തിരിച്ചടിയായത്.

ആദ്യ യോഗ്യതാ മത്സരത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു സഖ്യം ഫിനിഷ് ചെയ്തത്. ഇന്ത്യ സ്വര്‍ണം പ്രതീക്ഷിച്ചിരുന്ന ഇനമായിരുന്നു ഇത്.