തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി; ഞായാറാഴ്ച വരെ ഇടിമിന്നലോട് കൂടിയ അതിതീവ്രമഴ; കോട്ടയത്തും കോഴിക്കോടും മഴ

ന്യൂസ് ഡെസ്ക്ക് -

തിരുവനന്തപുരം>>> തെക്കന്‍ തമിഴ്നാട് തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിട മഴ ഞായറാഴ്ച വരെ തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

തമിഴ്നാട് തീരത്ത് നിന്ന് കിഴക്കന്‍ കാറ്റ് കേരളത്തിലേക്ക് വീശുന്നതാണ് ഇപ്പോഴത്തെ കനത്ത മഴയ്ക്ക് കാരണം. അതിനിടെയാണ് തെക്കന്‍ തമിഴ്നാടിന് സമീപത്ത് ചക്രവാതിച്ചുഴി രൂപപ്പെട്ടത്. ഇതിന്റെ സ്വാധീനം അടുത്ത മൂന്ന് ദിവസം തുടരനാണ് സാധ്യത. ഈ ചക്രവാതച്ചുഴിയുടെ സ്വാധീനത്താല്‍ തന്നെയായിരിക്കും സംസ്ഥാനത്ത് കടുത്ത മഴ തുടരുകയെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്. ഒക്ടോബര്‍ 20 മുതല്‍ 24 വരെ മഴതുടരും.

ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ മുന്നറിയിപ്പില്ല. അതേസമയം കോട്ടയത്തും കോഴിക്കോടും മലയോര മേഖലകളില്‍ മഴ തുടരുകയാണ്.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →