കടുവയ്ക്കായി ഇന്നും തെരച്ചില്‍ തുടരും

വയനാട് >>കുറുക്കന്‍ മൂലയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാന്‍ വനം വകുപ്പ് ഇന്നും തെരച്ചില്‍ നടത്തും. കഴിഞ്ഞ മൂന്ന് ദിവസമായി ബേഗുര്‍ സംരക്ഷിത വനത്തിലാണ് കടുവയുള്ളത്.
നിരീക്ഷണ ക്യാമറയില്‍ നിന്ന് ലഭിച്ച ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വനത്തിനുള്ളില്‍ വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. കുംകി ആനയുടെ സഹായത്തോടെയാണ് തെരച്ചില്‍ നടത്തുന്നത്.
കഴിഞ്ഞ അഞ്ചുദിവസമായി കടുവ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിട്ടില്ല. മുറിവേറ്റതിനാല്‍ കടുവ അവശനിലയിലാണെന്നും സംശയമുണ്ട്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →