കടുവയെ കണ്ടതായി വിവരമറിയിച്ചിട്ടും വനംവകുപ്പ് അധികൃതര്‍ എത്തിയില്ല; പയ്യമ്പള്ളി പുതിയിടത്ത് പ്രതിഷേധവുമായി നാട്ടുകാര്‍

പയമ്പള്ളി >>പുതിയിടത്ത് രാത്രി കടുവയെ കണ്ടതായി നാട്ടുകാര്‍. സംഭവമറിഞ്ഞയുടന്‍ വനംവകുപ്പിനെ വിവരമറിയിച്ചിട്ടും അധികൃതര്‍ എത്തിയില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പയ്യമ്പള്ളി പുതിയിടത്ത് നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.

ഇന്നലെ രാത്രിയാണ് തൃശൂര്‍ നിന്ന് വണ്ടിയില്‍ വരികയായിരുന്ന കുടുംബം വഴിയില്‍ കടുവയെ കാണുന്നത്. ആദ്യം ഭയപ്പെട്ടുവെങ്കിലും കടുവ വഴിയില്‍ നിന്ന് മാറിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ കുടുംബം മറ്റ് പ്രദേശവാസികളെ വിവരമറിയിച്ചു. ഇവരാണ് വനംവകുപ്പിനെ വിവരമറിയിച്ചത്. നാട്ടുകാര്‍ തന്നെ പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.

പിന്നീട് വനംവകുപ്പ് അധികൃതരെത്തി കാല്‍പ്പാടുകള്‍ കടുവയുടേതെന്ന് സ്ഥിരീകരിച്ചു. പുതിയടത്ത് നിലവില്‍ ട്രാക്കിംഗ് ടീം പരിശോധന നടത്തുകയാണ്. രാവിലെ 9 മണി മുതല്‍ വ്യാപക തെരച്ചില്‍ തുടങ്ങും. 180 വനം വകുപ്പ് ജീവനക്കാരും 30 പോലീസുകാരുമാണ് സംഘത്തില്‍ ഉള്ളത്. വനം വകുപ്പ് 30 പേരടങ്ങുന്ന ആറു സംഘങ്ങളെ കൂടി തെരച്ചിലിനായി നിയോഗിക്കും.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →