പേര് മാറ്റി പുതിയ രൂപത്തില്‍ ടിക് ടോക്ക് വീണ്ടും ഇന്ത്യയിലേക്ക്

രാജി ഇ ആർ -

ന്യൂഡല്‍ഹി>>>ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയ ചൈനീസ് ആപ്പ് ടിക് ടോക്ക് പേര് തിരുത്തി വീണ്ടും തിരിച്ചു വരാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. tik tok പകരം tick tock എന്ന പേരിനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. ടിക്ക് ടോക്കിന്റെ മാതൃ കമ്ബനിയായ ബൈറ്റ് ഡാന്‍സ് പുതിയ ട്രേഡ് മാര്‍ക്കിനുള്ള അപേക്ഷ സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.

ഇതുസംബന്ധിച്ച് കമ്പനിയില്‍ നിന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. എന്നിരുന്നാലും, പുതിയ ഐടി നിയമങ്ങള്‍ നിലവില്‍ വന്നതിനുശേഷം ഇന്ത്യയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ കമ്പനി ആഗ്രഹിക്കുന്നുവെന്ന് ബൈറ്റ്ഡാന്‍സ് സോഴ്സിനെ ഉദ്ധരിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ടിക് ടോക്കിന്റെ നിരോധനത്തിനുശേഷം, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, സ്നാപ്ചാറ്റ് തുടങ്ങിയ നിരവധി ടെക് കമ്പനികള്‍ അവരുടെ സ്വന്തം ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്ഫോമുകള്‍ റീല്‍സ്, ഷോര്‍ട്ട്സ്, സ്പോട്ട്ലൈറ്റ് എന്നിങ്ങനെയുള്ള പേരുകളില്‍ അവതരിപ്പിച്ചിരുന്നു.