തൃശൂര്‍ മെഡിക്കല്‍ കോളജിലെ 30 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ്

രാജി ഇ ആർ -

മുളങ്കുന്നത്തുകാവ്>>>>തൃശൂര്‍ മെഡിക്കല്‍ കോളജിലെ 30 എംബിബിഎസ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു ബാച്ചുകളിലെ വിദ്യാര്‍ഥികള്‍ക്കാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇവരെ നിരീക്ഷണത്തിലേക്ക് മാറ്റി.

രോഗം കണ്ടെത്തിയ രണ്ടു ബാച്ചിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രി ഡ്യൂട്ടി ചെയ്തിരുന്നു. ഇത് കൂടുതല്‍ ആശങ്കകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

അതേസമയം ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫി ഹൗസിലെ 13 ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഒരു ജീവനക്കാരന്‍ കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെയാണ് എല്ലാവര്‍ക്കും പരിശോധന നടത്തിയത്. തുടര്‍ന്നാണ് കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയത്. ഇതേതുടര്‍ന്ന് കോഫി ഹൗസ് താത്കാലികമായി അടച്ചു.