LOADING

Type to search

സിപിഐഎം ത്രിപുര സംസ്ഥാന കമ്മിറ്റി സെക്രട്ടറിയുടെ ചുമതല ജിതേന്ദ്ര ചൗധരിക്ക്

Latest News Local News News

ത്രിപുര>>>സിപിഐ എം ത്രിപുര സംസ്ഥാന കമ്മിറ്റി സെക്രട്ടറിയുടെ ചുമതല ജിതേന്ദ്ര ചൗധരിക്ക്. സംസ്ഥാന കമ്മിറ്റി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. 63കാരനായ ജിതേന്ദ്ര ചൗധരി പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗവും മുന്‍ ലോക്‌സഭാംഗവുമാണ്.

ത്രിപുരയില്‍ ദശരഥ് ദേബ്, മണിക് സര്‍ക്കാര്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നു. ആദിവാസി അധികാര്‍ രാഷ്ട്രീയമഞ്ച് ദേശീയ കണ്‍വീനറും അഖിലേന്ത്യ കിസാന്‍സഭ ജോയിന്റ് സെക്രട്ടറിയുമാണ്. സംസ്ഥാന സെക്രട്ടറിയായിരുന്ന ഗൗതം ദാസ് കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ അന്തരിച്ചതിനെ തുടര്‍ന്നാണ് ജിതേന്ദ്ര ചൗധരിയെ സംസ്ഥാന കമ്മറ്റി സെക്രട്ടറി ആയി തെരഞ്ഞെടുത്തത്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.