കോതമംഗലം>>>തൃക്കാരിയൂര്‍ ദേവസ്വം ബോര്‍ഡ് ഹൈസ്കൂളിലെഎസ് എസ് എല്‍ സി ,എന്‍ എംഎം എസ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു.അനുമോദന സമ്മേളനം ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വക്കേറ്റ് എന്‍ വാസു മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ ശോഭാ രാധാകൃഷ്ണന്,ടിഡിബികോട്ടയം എക്സ് എഞ്ചിനീയര്ജി എസ് ബൈജു,ടി ഡി ബി മുവാറ്റുപുഴഎസിസ്റ്റന്റ് എഞ്ചിനീയര്‍ സന്തോഷ്, ഹെഡ്മിസ്ട്രസ്സ് രാജലക്ഷ്മി സി എസ്,പി ടി എ വൈസ് പ്രസിഡന്റ് ശശികുമാര്‍ വി എ, എംപിടിഎ പ്രസിഡന്റ് ബീന അജയന്, സീനിയര്‍ അസിസ്റ്റന്റ് ഹേമ ജി കര്‍ത്ത, സ്റ്റാഫ് സെക്രട്ടറി എന്‍ എസ് സുമേഷ് കൃഷ്ണന് എന്നിവര്‍ സന്നിഹിതരായിരുന്നു.
Follow us on