LOADING

Type to search

തൃക്കാക്കര നഗരസഭ അധ്യക്ഷയ്ക്കെതിരായ വിജിലന്‍സ് അന്വേഷണം പ്രതിസന്ധിയില്‍

Latest News Local News News

കൊച്ചി>>>തൃക്കാക്കര നഗരസഭ അധ്യക്ഷയ്ക്കെതിരായ വിജിലന്‍സ് അന്വേഷണം പ്രതിസന്ധിയില്‍. കേസെടുക്കാന്‍ സര്‍ക്കാര്‍ നടപടി നല്‍കാത്തതിനാല്‍ തുടര്‍നടപടികള്‍ തടസപ്പെട്ടു.

അജിത തങ്കപ്പനെതിരെ കേസെടുത്ത് അന്വേഷണം നല്‍കണമെന്ന് വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി ആഴ്ചകളായിട്ടും സര്‍ക്കാര്‍ നടപടിയില്ല. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ മാത്രമേ വിജിലന്‍സിന് അന്വേഷണവുമായി മുന്നോട്ട് പോകാന്‍ കഴിയുകയുള്ളു.

അതേസമയം തൃക്കാക്കര നഗരസഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കാനിരിക്കെ കോണ്‍ഗ്രസിനെ വെട്ടിലാക്കി മുസ്ലിം ലീഗ്. അവിശ്വാസം നേരിടുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മുസ്ലിം ലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം മൂന്ന് ലീഗ് അംഗങ്ങള്‍ ബഹിഷ്‌ക്കരിച്ചു.

യുഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ഒരു ദിവസം മാത്രമാണ് ബാക്കി. പക്ഷേ, തൃക്കാക്കരയില്‍ ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസിന് തലവേദന സൃഷിടിക്കുന്നത് മുസ്ലിം ലീഗ് ആണ്. അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്ന കൗണ്‍സില്‍ യോഗം ബഹിഷ്‌കരിക്കാനാണ് യുഡിഎഫിന്റെ പൊതു തീരുമാനം.

എന്നാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ വൈകിട്ട് ചേര്‍ന്ന മുസ്ലിം ലീഗിന്റെ പാര്‍ലമെന്‌ററി ബോര്‍ഡ് യോഗം മൂന്ന് അംഗങ്ങള്‍ ബഹിഷ്‌കരിച്ചു. ലീഗിനോട് കോണ്‍ഗ്രസ് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് നടപടി.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.