കോതമംഗലം >>> തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് രാജ്യത്താദ്യമായി ക്ഷേമനിധിഏര്പ്പെടുത്തി മാതൃകയാവുകയാണ് കേരളമെന്നും ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് ഇ എസ് ഐ ആനുകൂല്യം അനുവദിക്കണമെന്നും എന്‍ ആര് ഇജി വര്‍ക്കേഴ്സ് അസ്സോസിയേഷന് (എ ഐ ടി യു സി ) ജില്ലാ പ്രസിഡന്റ് എം റ്റി നിക്സണ്ആവശ്യപ്പെട്ടു.
കോതമംഗലം അച്ചുത മേനോന് സ്മാരക മന്ദിരത്തില്‍ ചേര്ന്നതൊഴിലുറപ്പുതൊഴിലാളികളുടെ മണ്ഡലം പ്രവര്ത്തകയോഗംഉദ്ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം .റ്റി സി ജോയി അദ്ധ്യക്ഷത വഹിച്ചു.
ഇ കെ ശിവന്, എം കെ രാമചന്ദ്രന് ,എ ആര് വിനയന് ,പി റ്റി ബെന്നി, പി കെ രാജേഷ്, പി എം ശിവന്,സീന ബോസ് എന്നിവര്‍ പ്രസംഗിച്ചു.മണ്ഡലം ഭാരവാഹികളായി എം കെ രാമചന്ദന്‍ ( പ്രസിഡന്റ്),പി എം ശിവന് (സെക്രട്ടറി) ഫിലോമിന ബിജു (ട്രഷറര്‍) തെരഞ്ഞെടുത്തു.
Follow us on