തൊടുപുഴ ഹോളിഫാമിലി ഹോസ്പിറ്റല്‍ ഡോക്ടര്‍മാരും ജീവനക്കാരും അടങ്ങുന്ന സംഘം ഹീറോ യംഗ്‌സ് ക്ലബ്ബ് സന്ദര്‍ശിച്ചു

സ്വന്തം ലേഖകൻ -

കോതമംഗലം>>>അടിവാട് ഹീറോ യംഗ്‌സ് ക്ലബ്ബിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് കേട്ടറിഞ്ഞ് നേരിട്ട് വിലയിരുത്തുന്നതിനും ക്ലബ്ബ് ഭാരവാഹികളെ നേരില്‍ കാണുന്നതിനുമായി കോവിഡ് മഹാമാരി കാലത്ത് ആതുരസേവന രംഗത്ത് മാതൃകാപരമായ സേവനങ്ങളും പ്രവര്‍ത്തനങ്ങളും പരിചരണവും നല്‍കി സേവന രംഗത്ത് 50 വര്‍ഷം പിന്നിടുന്ന തൊടുപുഴ മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും ജീവനക്കാരും അടങ്ങുന്ന സംഘം ക്ലബ്ബ് സന്ദര്‍ശിച്ചു.


ഹീറോ യംഗ്‌സിലെ സി ആര്‍ ആര്‍ ടി അംഗങ്ങളുടെ കഴിഞ്ഞ മൂന്ന് മാസത്തിലേറെ കാലമായുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അനുഭവത്തിലും അഭിപ്രായത്തിലും സമീപ പ്രദേശത്ത് ഉള്ളതില്‍ വച്ച് കുറഞ്ഞ ചിലവില്‍ ഏറ്റവും നല്ല ചികിത്സ നല്‍കി വരുന്ന ആശുപത്രിയാണ് ഹോളി ഫാമിലി ഹോസ്പിറ്റല്‍.


വിവിധ ഹോസ്പിറ്റലുകളിലായി ധാരാളം കോവിഡ് രോഗികളെ ക്ലബ്ബ് പ്രവര്‍ത്തകര്‍ എത്തിച്ചിട്ടുണ്ട് എങ്കില്‍ പോലും ഏറ്റവും നല്ല സമീപനവും കോവിഡ് രോഗികള്‍ക്ക് ആവശ്യമായ സ്വാന്തനവും ദൈര്യവും പകര്‍ന്ന് കൊടുക്കുന്നതിലും അതുവഴി രോഗിയ്ക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ആശ്വാസവും ലഭിക്കുന്ന രീതിലുള്ള ഡോകടര്‍മാരുടേയും നെഴ്‌സ്മാരുടേയും ഇടപെടല്‍ ഏറെ ശ്രദ്ധേയമാണ് എന്ന് ക്ലബ്ബിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു.


ഇതോടകം ധാരാളം കോവിഡ് രോഗികളെ ക്ലബ്ബ് പ്രവര്‍ത്തകര്‍ ഹോളി ഫാമിലി ഹോസ്പിറ്റലില്‍ എത്തിച്ചിട്ടുണ്ട്. അവരുടെയെല്ലാം അഭിപ്രായത്തില്‍ ഏറ്റവും മികച്ച സേവനം തന്നെയാണ് ഈ ഹോസ്പിറ്റലില്‍ നിന്നും ലഭിക്കുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതോടൊപ്പം തന്നെ സാമൂഹിക പ്രതിബന്ധതയോടെ ക്ലബ്ബ് പ്രവര്‍ത്തകര്‍ കോവിഡ് രോഗിയോടൊപ്പം ആശുപത്രിയില്‍ പ്രവേശിക്കുമ്പോള്‍ അനുഭാവപൂര്‍ണ്ണമായ പരിഗണന നല്‍കുന്ന തോടൊപ്പം കാര്യങ്ങള്‍ വിശദമാക്കുന്നതിനും ഡോക്ടര്‍മാരും മറ്റ് ജീവനക്കാരുടേയും മൃതു സമീപനം ക്ലബ്ബിന്റെ സി ആര്‍ ആര്‍ ടി അംഗങ്ങള്‍ക്കും ഏറെ ആശ്വാസവും ഗുണകരവുമാണ്. ആയതു കൊണ്ട് തന്നെ പലരോഗികളുടേയും ബൈസ്റ്റാന്റര്‍ പേരും ഫോണ്‍ നമ്പറും ചോദിക്കുമ്പോള്‍ ക്ലബ്ബ് പ്രവര്‍ത്തകരുടെ തന്നെ ഫോണ്‍ നമ്പര്‍ നല്‍കിയാണ് മടങ്ങുന്നത്.


ഇത്തരത്തില്‍ ഈ ഹോസ്പിറ്റലുമായുള്ള ക്ലബ്ബ് പ്രവര്‍ത്തകരുടെ അഭേദ്യമായ ബന്ധമാണ് ആശുപത്രി അധികൃതര്‍ ക്ലബ്ബ് സന്ദര്‍ശിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തകരെ നേരില്‍ കണ്ട് അഭിനന്ദിക്കുവാനുണ്ടായ സാഹചര്യം.ഡോക്ടര്‍ അദീഖ് ഒമര്‍ , മാര്‍ക്കറ്റിങ്ങ് മാനേജര്‍ സിജോസുകുമാരന്‍ ,സൂപ്പര്‍വൈസര്‍ സൗമ്യ ജെയിംസ് , സ്റ്റാഫ് നഴ്‌സുമാരായ സ്വാതി രവീന്ദ്രന്‍ ,നീമ ബാബു ,മുംതാസ് കെ ആര്‍ തുടങ്ങിയവരാണ് ക്ലബ്ബ് സന്ദര്‍ശിക്കുവാനും പ്രവര്‍ത്തകരെ അഭിനന്ദിക്കുവാനും എത്തിച്ചേര്‍ന്നത്.
ക്ലബ്ബ് പ്രസിഡന്റ് ഷൗക്കത്തലി എം പി ,മീഡിയാ കോ-ഓഡിനേറ്റര്‍ റഫീഖ് കെ പി , സിവില്‍ ഡിഫന്‍സ് അംഗം നൗഫല്‍ മുല്ലശ്ശേരി, കമ്മറ്റി അംഗങ്ങളായ അല്‍ത്താഫ് പി എം ,അജ്മല്‍ ഖാന്‍ , മുന്‍ സെക്രട്ടറി യൂസഫ് അലി കെയു തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

ഹീറോ യംഗ്‌സിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ഈ വര്‍ത്തമാന കാലഘട്ടത്തില്‍ ഏറെ പ്രശംസനീയമാണ് എന്ന് ഡോക്ടര്‍ അദീഖ് ഒമറും ഇത്തരം സന്ദര്‍ശനവും അഭിനന്ദനവും ക്ലബ്ബ് പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രജോദനം ആകുമെന്ന് പ്രസിഡന്റ് ഷൗക്കത്തലി എം പി യും അഭിപ്രായപ്പെട്ടു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →