ശ്രീമുദ്ര കലാഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവാതിര മത്സരം നടന്നു

പെരുമ്പാവൂര്‍ >>എന്‍ എസ്സ് എസ്സ് ഓഡിറ്റോറിയം പെരുമ്പാവൂര്‍ ശ്രീ സ്വാമി ഗുരുകുലം ട്രസ്റ്റിന്റെ കലാ സാംസകാരിക വിഭാഗമായ ശ്രീമുദ്ര കലാഗുരുകുലത്തിന്റെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂര്‍ എന്‍. എസ്സ്. എസ്സ് ഓഡിറ്റോറിയത്തില്‍ ഇന്നലെ 4 മണി മുതല്‍ ”തിരുവാതിര രാവ് ‘പ്രശസ്ത തിരുവാതിര സംഘങ്ങള്‍ പങ്കെടുത്ത തിരുവാതിര മത്സരം നടന്നു.

പ്രശസ്ത ടെലിവിഷന്‍ അവതാരികയായ ലക്ഷ്മി നക്ഷത്ര ഉദ്ഘാടനം ചെയ്ത തിരുവാതിര രാവില്‍ പ്രമുഖ സിനിമാ താരങ്ങള്‍ ആയഊര്‍മ്മിള ഉണ്ണി സീമ ജി നായര്‍,ശ്രീ സ്വാമി ഗുരുക്കള്‍ ഡോ. അഭിലാഷ് വി. ആര്‍. നാഥ് എന്നിവര്‍ വിശി ഷ്ടാതിഥികളായി പങ്കെടുത്തു.

പ്രസ്തുത ചടങ്ങില്‍ നൃത്തരംഗത്തെ ശ്രേഷ്ഠ ആചാര്യകളും വന്‍ ശിഷ്യസമ്പത്തിനുടമകളുമായ കലാമണ്ഡലം സുമതി, കലാമണ്ഡലം വസന്ത, മൂല്യാധിഷ്ഠിത വിദ്യാഭാസത്തിന് അതുല്യമായ സംഭാവന നല്‍കുകയും സാമൂഹിക രംഗത്ത് ശക്തസാന്നിധ്വവുമായ ഡോ. ഇന്ദിര രാജന്‍, പ്രാചിന കലയായ തിരുവാതിരയ്ക്ക് പെരുമ്പാവൂരില്‍ അര്‍ഹമായ സ്ഥാനം നേടിക്കൊടുത്ത സത്യവതിയമ്മ, ഇന്റര്‍ നാഷണല്‍ ലിംക ബുക്ക് ഓഫ് റെക്കോഡ്‌സില്‍ സൂപ്പര്‍ ടാലന്റഡ് കിഡ് എന്ന അവര്‍ഡ് കരസ്ഥമാക്കിയ യാമിക സുജിത്ത് എന്നിവരെ ആദരിച്ചു.

ശ്രീമുദ്ര കോ ഓര്‍ഡിനേറ്റര്‍ നിഷ വിനയന്‍, പ്രശസ്ത അവതാരിക ആര്‍ ബാലകൃഷ്ണന്‍ എന്നി വരുടെ നേതൃത്വത്തില്‍ നടന്ന തിരുവാതിര രാവില്‍ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രാഥമിക മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 തിരുവാ തിര സംഘങ്ങളാണ് പങ്കെടുത്തത്.

നൃത്തം ചെയ്യാന്‍ പറ്റാത്ത തരത്തില്‍ വിഷമത കള്‍ അനുഭവിച്ചതും പെരുമ്പാവൂര്‍ ശ്രീ സ്വാമി വൈദ്യ ഗുരുകുലത്തിലെ ചികിത്സ യാല്‍ പൂര്‍ണ്ണസുഖം പ്രാപിച്ചവരുമായ കലാപ്രതിഭകളുടെ തിരുവാതിര ഉപഹാരവും കുട്ടികളുടെ തിരുവാതിര കളികളും ഇതോടൊപ്പം നടന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →