തിരുവല്ലയില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ ആര്‍എസ്എസുകാര്‍ കുത്തി കൊലപ്പെടുത്തി

-

തിരുവല്ല>>തിരുവല്ലയില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ ആര്‍എസ്എസുകാര്‍ കുത്തി കൊലപ്പെടുത്തി.പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറാണ് (40) കൊല്ലപ്പെട്ടത്.ഇന്നു വൈകുന്നേരമായിരുന്നു സംഭവം.പ്രദേശത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.


അതേ സമയം നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണ് സംഘപരിവാറിനെന്ന് ഡിവൈഎഫ്‌ഐ നേതാവ് എ എ റഹീം അറിയിച്ചു.മതമൈത്രി തകര്‍ക്കാനുള്ള ശ്രമങ്ങള്‍ വിലപ്പോകില്ലെന്നും എത്ര സഖാക്കളെ കൊന്നു തള്ളിയാലും നാടിന്റെ രക്ഷക്കായി അവസാനത്തെ സഖാവുവരെ ചെറുത്തു നില്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.
അടുത്തകാലം വരെ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ആളാണ് പി ബി സന്ദീപ്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →