
പെരുമ്പാവൂര്‍>>>മുടിക്കല്‍ തിരുഹൃദയ ദേവാലയത്തിന്റെ കവാടത്തിലുള്ള രൂപ കൂടിന്റെ ചില്ലുകള്‍ കല്ലെറിഞ്ഞ് തകര്‍ത്ത സംഭവസ്ഥലം ബെന്നിബെഹനാന് എം.പി. സന്ദര്‍ശിച്ചു.മതസൗഹാര്‍ദമായി കഴിഞ്ഞ് വരുന്ന മുടിക്കല്‍ പ്രദേശത്ത് ഉണ്ടായ ഈ സംഭവം അങ്ങേയറ്റം നിര്‍ഭാഗ്യകരമെന്ന് അദ്ദേഹം പറഞ്ഞു.
അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ എസ്.പി.യോട് ആവശ്യപ്പെട്ടു.ഇടവക വികാരി ഫാദര്‍ ജോസഫ് കാരിക്കാശ്ശേരി, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഷെമീര്‍ തുകലില്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജിത നൗഷാദ് ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എം.അബ്ദുള്അസീസ്, അഷറഫ് ചീരേക്കാട്ടില്‍ ,സുധീര്‍ മുച്ചേത്ത്,മുസ്ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം ഷാഹുല്‍ ഹമീദ്,ഒ.ബി.സി കോണ്‍ഗ്രസ്സ് ഭാരവാഹികളായ പി.ആര്.ബിജു,ടി.എച്ച് മുഹമ്മദാലി,ബൂത്ത് പ്രസിഡന്റുമാരായ എന്‍.കെ.അബ്ദുള്അസീസ്,എം.എസ്.റഫീഖ്,ഇടവക അംഗങ്ങളായ ടോണി ഡിറോസ്,അനീഷ് പാറേക്കാട്ടില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Follow us on