
കൊച്ചി>>>തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ അജിതാ തങ്കപ്പനെതിരെ ഇടത് മുന്നണി ഇന്ന് അവിശ്വാസ പ്രമേയത്തിന് നോട്ടീന് നല്‍കും. ചെയര്‍പേഴ്സണെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. 43 അംഗ നഗരസഭയില്‍ 18 അംഗങ്ങളുള്ള പ്രതിപക്ഷം, ഇടഞ്ഞു നില്ക്കുന്ന ചില യു ഡി എഫ് അംഗങ്ങളുടെ പിന്തുണയും പ്രതീക്ഷിക്കുന്നുണ്ട്.
പണക്കിഴി വിവാദത്തില്‍ തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ അജിതാ തങ്കപ്പനെ രാജിവെപ്പിക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ കരുനീക്കങ്ങള്‍ ആരംഭിച്ചതിനു പിന്നാലെയാണ്
അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കാന് ഇടതുമുന്നണി ഒരുങ്ങുന്നത്.
നിലവില്‍ 43 സീറ്റില്‍ 18 സീറ്റാണ് എല്‍ഡിഎഫിനുള്ളത്. 22 പേരുടെ പിന്തുണ ഉറപ്പാക്കാനായാല്‍ നഗരസഭയിലെ യു ഡി എഫ് ഭരണം തകരും .നാല് സ്വതന്ത്രരുടേത് ഉള്‍പ്പടെ 25 സീറ്റാണ് യുഡിഎഫിനുള്ളത്. ഇതില്‍ കോണ്‍ഗ്രസ് എ വിഭാഗം നേതാക്കളായ വിഡി സുരേഷ് ,രാധാമണിപ്പിള്ള ഉള്‍പ്പടെയുള്ള കൗണ്‍സിലര്‍മാര്‍ ചെയര്പേഴ്സനെതിരായ അതൃപ്തി പരസ്യപ്പെടുത്തി നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
കൂടാതെ പണക്കിഴി വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം നടന്നതോടെ ചെയര്‍പേഴ്സനെ മാറ്റണമെന്ന ആവശ്യം മറ്റ് പല കൗണ്‍സിലര്‍മാരും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അവിശ്വാസ പ്രമേയം പാസാക്കാന്‍ സാധിക്കുമെന്നാണ് ഇടത് മുന്നണി കണക്ക് കൂട്ടുന്നത്.
അതേസമയം, നിലവിലെ കോണ്‍ഗ്രസ് എ ,ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കവും സാഹചര്യം അനുകൂലമാക്കിയിട്ടുണ്ട് എന്നതാണ് ഇടത് മുന്നണിയുടെ പ്രതിക്ഷ. അതിനിടെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തു നിന്ന് അജിത തങ്കപ്പനെ മാറ്റാന്‍ യുഡിഎഫില്‍ തന്നെ നീക്കങ്ങള്‍ ആരംഭിച്ചതായാണ് വിവരം.

.
Follow us on