
കോതമംഗലം >> കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാന്റിലെ സ്ത്രീകളുടെ ശൗചാലയം അടച്ച് പൂട്ടിയതിൽ പ്രതിഷേധിച്ചും
കാരാറുകാരൻ നീതി പാലിക്കണമെന്നും അവശ്യപ്പെട്ട്
മഹിളാ സംഘം മണ്ഡലം കമ്മിറ്റിയും എ ഐ വൈ എഫ് മണ്ഡലം
കമ്മറ്റിയും സംയുക്തമായി ധർണ്ണാ സമരം നടത്തി.
ആയിരങ്ങൾ നിത്യേന എത്തുന്നയിടമാണ് കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാന്റ് . വിദ്യാർത്ഥിനികളും ഉദ്യോഗസ്ഥയായ വനിതകളും മറ്റു യാത്രക്കാരായ സ്ത്രീകളും ഇതിൽ ഉൾപ്പടും.
ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്ത് എത്തുന്ന
നിരവധി ദീർഘ ദൂര യാത്രക്കാരായ സ്ത്രീകളാണ് ഏറെ ബുദ്ധിമുട്ടിലാകുന്നത്. കെ എസ് ആർ ടി സി ബസിലടക്കം എത്തുന്ന യാത്രക്കാർ വനിതാ ടോയ്ലറ്റ് എന്ന ബോർഡ് കണ്ട് ബസിൽ നിന്നിറങ്ങി ശുചി മുറിയുടെ സമീപമെത്തു ബോഴാണ് പൂട്ടിയ നിലയിലുള്ള വനിതാ ടോയ്ലറ്റ് കാണുന്നത്.
കഴിഞ്ഞ ദിവസം ദീർഘ ദൂര യാത്രികരായ അമ്മയും മകളും
ടോയ് ലറ്റിൽ പോകാൻ എത്തിയപ്പോൾ പൂട്ടിയ ശുചി മുറി കണ്ടതോടെ പ്രതിസന്ധിയിലായി. ഗതി കെട്ട് അമ്മയുടെ മറവിൽ നിന്ന് യുവതിയായ സ്ത്രീ കാര്യം സാധിക്കുന്ന ദയനീയ കാഴ്ചക്കു സാക്ഷിയാകേണ്ടിവന്നു സമീപത്തെ കച്ചവടക്കാരൻ പറഞ്ഞു. ഇത്തരം സംഭവങ്ങൾ നിരന്തരം ആവർത്തിക്കുന്ന സാഹചര്യമാണുള്ളത്.
നഗരത്തിലൊരിടത്തും സ്ത്രീകൾക്ക് സുരക്ഷിതമായ ഒരു
ശുചി മുറി പോലും നിലവില്ല. ബസ് സ്റ്റാന്റിലെ ശുചി മുറികൾ ലേലത്തി നെടുത്തിരിക്കുന്ന കരാറുകാരൻ സ്ത്രീകളുടെ ശുചിമുറി അടച്ചു പൂട്ടി .നിലവിൽ പുരുഷൻമാരുടെ ശുചി മുറി മാത്രമാണ് തുറന്നിട്ടുള്ളത്.
ഈ സാഹചര്യത്തിലാണ് മഹിളാ സംഘവും എ ഐ വൈ എഫും സമരവുമായി രംഗത്തെത്തിയത്.
മഹിളാ സംഘം മണ്ഡലം സെക്രട്ടറി ശാന്തമ്മ പയസ് സമരം ഉദ്ഘാടനം ചെയ്തു.
എം എസ് അലിയാർ അദ്ധ്യക്ഷത വഹിച്ചു.
എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി എൻ യു നാസർ, ലിസി ആന്റണി,സന്ധ്യ ലാലു ,ഷൈ മോൾ ബൈജു , രജ്ഞിനി സനീഷ് , സതി സുരേഷ്,നിതിൻ കുര്യൻ,
സിൽ ജു അലി,മനോജ് മത്തായി, ശരചന്ദ്രബാബു ,വിനീഷ് ലാൽ , ഹലീൽ റ്റി എ,നൗഷാദ് പി എം
എന്നിവർ പങ്കെടുത്തു. ചിത്രം – കോതമംഗലം ബസ് സ്റ്റാന്റിലെ സ്ത്രീകളുടെ ശുചി മുറി അടച്ചുപൂട്ടിയതിൽ പ്രതിഷേധിച്ച് നടത്തിയ സമരം മഹിളാ സംഘം മണ്ഡലം സെക്രട്ടറി ശാന്തമ്മ പയസ് ഉദ്ഘാടനം ചെയ്യുന്ന