LOADING

Type to search

സന്തോഷ് ട്രോഫി ജേതാക്കൾക്ക് സംസ്ഥാനം അഞ്ച് ലക്ഷം രൂപ വീതം പാരിതോഷികം നൽകും

Home Slider News Sports

തിരുവനന്തപുരം>>കേരളമൊട്ടാകെയുള്ള ഫുട്‌ബോൾ ആരാധകർ കാത്തിരുന്ന വിജയമായിരുന്നു സന്തോഷ് ട്രോഫിയിലെ കേരളാ ടീമിന്റേത്. ചരിത്ര മുഹൂർത്തം പോലെ തന്നെ സ്വന്തം മണ്ണിൽ വച്ച് വീണ്ടുമൊരിക്കൽ കൂടി കേരളം സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ടു. ഇത് ഒരു കേരളീയന്റേയും മനസിനെ ആവേശഭരിതമാക്കിയ നിമിഷം കൂടിയായിരുന്നു.

ഇപ്പോഴിതാ കേരള ടീമിന് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാനം. സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തിരിക്കുന്നത്. ജേതാക്കളായ കേരള ടീമിന് അഞ്ച് ലക്ഷം രൂപ വീതമാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. 20 കളിക്കാര്‍ക്കും പരിശീലകനും അഞ്ചു ലക്ഷം രൂപ വീതം നൽകുവാനാണ്‌ തീരുമാനിച്ചിരിക്കുന്നത്
മാത്രമല്ല, സഹപരിശീലകര്‍ക്കും ഫിസിയോക്കും മൂന്നു ലക്ഷം രൂപ വീതം നൽകുവാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയ്ക്ക് പോയിരുന്നതിനാൽ പാരിതോഷികം നൽകുന്നത് സംബന്ധിച്ചുള്ള വിഷയങ്ങൾ ക്യാബിനറ്റ് യോഗത്തില്‍ പരിഗണിച്ചിരുന്നില്ല. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചെത്തിയ ശേഷം ജേതാക്കള്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുമെന്നായിരുന്നു കായിക മന്ത്രി പ്രഖ്യാപിച്ചിരുന്നത്

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.