LOADING

Type to search

2018ലെ പ്രളയത്തിൽ ഭൂതത്താൻകെട്ടിൽ അടിഞ്ഞു കൂടിയിട്ടുള്ള ചെളിയും മണ്ണും നീക്കം ചെയ്തു

Kothamangalam News Turisom

കോതമംഗലം>> 2018 ലെ പ്രളയത്തിലും 2019 ലെ വെള്ളപ്പൊക്കത്തിലും ഭൂതത്താൻകെട്ടിൽ വൻതോതിൽ ചെളിയും മണ്ണും അടിഞ്ഞു കൂടിയിരുന്നു.ഇതു മൂലം ടൂറിസത്തിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്.മേൽ സാഹചര്യത്തിൽ ചെളിയും മണ്ണും നീക്കം ചെയ്യണമെന്ന് ആന്റണി ജോൺ എം എൽ എ നിരവധി തവണ നിയമസഭയിൽ ഉന്നയിച്ചിരുന്നു.അതു കൂടാതെ ജില്ലാ വികസന സമിതി യോഗങ്ങളിലും ഈ പ്രശ്നം ഉന്നയിച്ചിരുന്നു.

അതിന്റെ തുടർച്ചയിലാണ് ഇപ്പോൾ ഓപ്പറേഷൻ വാഹിനി പദ്ധതിയിൽ ഉൾപ്പെടുത്തി ഈ മേഖലയിലെ പടവുകളിൽ അടിഞ്ഞു കൂടിയ ചെളിയും മണ്ണും എല്ലാം നീക്കം ചെയ്തിട്ടുള്ളത്.

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.