Type to search

തണല്‍ പരിവാര്‍ സഹജീവനം ഉണര്‍വ് വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി

Latest News Local News News

പെരുമ്പാവൂര്‍>>>കേന്ദ്ര സംസ്ഥാന സാമൂഹ്യ നീതി വകുപ്പുകളുടെ സഹകരണത്തോടെ സാക്ഷരതാദിനത്തില്‍ തണല്‍ പരിവാര്‍ സംസ്ഥാന കമ്മിറ്റി ആരംഭിച്ച തണല്‍പരിവാര്‍ സഹജീവനം ഉണര്‍വ്വ് വിദ്യാഭ്യാസ പദ്ധതിയ്ക്ക് തുടക്കമായി.

പെരുമ്പാവൂരില്‍ തണല്‍ പരിവാര്‍ സംസ്ഥാന കാര്യാലയത്തില്‍ നടന്ന ചടങ്ങ് തണല്‍ പരിവാര്‍ ഉണര്‍വ്വ് വിദ്യാഭ്യാസ പദ്ധതിയുടെ ഉത്ഘാടനം ആസൂത്രണ സമിതി അംഗവും ജില്ലാപഞ്ചായത്ത് അംഗവുമായ സനിത റഹീം നിര്‍വ്വഹിച്ചു.

തണല്‍ പരിവാര്‍ സംസ്ഥാന പ്രസിഡന്റ് കെ.പി.അംബിക അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ ഫൗണ്ടേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, തണല്‍ പരിവാര്‍ ജനറല്‍ സെക്രട്ടറി കെ.എം.നാസര്‍ പദ്ധതി വിശദീകരണം നടത്തി. തണല്‍ പരിവാര്‍ റീഹാബിലിറ്റേഷന്‍ വൊക്കേഷണല്‍ ട്രെയ്നിംഗ് സെന്റര്‍ അക്കാദമിക് ചെയര്‍ പേഴ്സണ്‍ വി.കെ.സുലൈഖ ബീവി, ട്രഷറര്‍ എം.ആര്‍.പ്രകാശ്, ഇന്‍സ്ട്രക്ടര്‍ നെജു മരയ്ക്കാര്‍ എന്നിവര്‍ പ്രസംഗിച്ചു.

എസ്.എസ്. എല്‍ സി, പ്ലസ് ടു പാസായവര്‍ക്കുള്‍പ്പെടെ വിവിധങ്ങളായ ക്രാഫ്റ്റ്, ഫാഷന്‍ ഡിസൈനിംഗ്, ഗാര്‍മന്റ് മേക്കിംഗ് നൈപുണ്യ വികസന കോഴ്സുകള്‍ ലക്ഷ്യമാക്കിയാണ് ഭിന്നശേഷികുഞ്ഞുങ്ങളുടെയും അംഗപരിമിതരുടെയും രക്ഷകര്‍തൃസംഘടനയായ തണല്‍ പരിവാര്‍ ഉണര്‍വ് സഹജീവനം വിദ്യാഭ്യാസ പദ്ധതി ആരംഭിച്ചത്.

ഭിന്നശേഷി കുട്ടികള്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന കോഴ്സുകളാണ് ഉദ്ദേശിക്കുന്നതെന്ന് തണല്‍ പരിവാര്‍ സംസ്ഥാന കമ്മിറ്റി ചെയര്‍പേഴ്സണ്‍ അറിയിച്ചു.

ക്യാപ്ഷന്‍:തണല്‍ പരിവാര്‍ സഹജീവനം ഉണര്‍വ് വിദ്യാഭ്യസ പദ്ധതിയുടെ ഉത്ഘാടനം ആസൂത്രണസമിതി അംഗവും ജില്ലാപഞ്ചായത്ത് മെമ്പറുമായ സനിത റഹീം നിര്‍വ്വഹിക്കുന്നു.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.