LOADING

Type to search

ഭിന്നശേഷി സമൂഹത്തിന്റെ ക്ഷേമത്തിന് മുന്തിയ പരിഗണന നല്‍കും:ഉല്ലാസ് തോമസ്

Latest News Local News News

കൊച്ചി>>>ഭിന്നശേഷി സമൂഹത്തിന്റെ വിവിധങ്ങളായ ക്ഷേമപദ്ധതികള്‍ക്ക് മുന്തിയപരിഗണന നല്‍കുമെന്നും ഇക്കാര്യത്തില്‍ വിദഗ്ധഅഭിപ്രായം തേടുമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു.

ഭിന്നശേഷികുഞ്ഞുങ്ങളുടെയും അംഗപരിമിതരുടെയും രക്ഷകര്‍തൃസംഘടന തണല്‍പരിവാര്‍ സംസ്ഥാന കമ്മിറ്റി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമര്‍പ്പിച്ച നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുഞ്ഞുങ്ങളുടെ പഠന സ്‌കോളര്‍ഷിപ്പിനായി 3,60,00,000 (മൂന്ന്കോടി അറുപത് ലക്ഷം) രൂപ അനുവദിച്ചിട്ടുണ്ടെന്നും കഴിഞ്ഞ വര്‍ഷത്തെ കുടിശിക ഉള്‍പ്പെടെ നല്‍കുവാന്‍ തുക വകയിരുത്തിയതായി അദ്ദേഹം അറിയിച്ചു.
വീടും സ്ഥലവും ഇല്ലാത്തവര്‍ക്ക് പാര്‍പ്പിട പദ്ധതി നടപ്പാക്കുവാനും പൊതുവിദ്യാലയങ്ങളിലും കോളേജുകളിലും പഠിക്കുന്ന കുട്ടികള്‍ക്ക് ലാപ്ടോപ്പ് പദ്ധതി, ഭിന്നശേഷിക്കാര്‍ക്കുള്ള വിവിധങ്ങളായ തൊഴിലധിഷ്ഠിത പദ്ധതി, കലാകായിക പ്രോത്സാഹനം നല്‍കുന്നതിന് അവശ്യമായ പദ്ധതികള്‍ തുടങ്ങിയവ നടപ്പാക്കുന്നതിനെകുറിച്ച് ആലോചിക്കുമെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
സമൂഹത്തില്‍ പ്രത്യേക പരിഗണനയും കരുതലും ആവശ്യമായ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്ക്വേണ്ടി തണല്‍പരിവാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന സഹജീവനം ഉണര്‍വ്വ് വിദ്യാഭ്യാസ പദ്ധതി മാതൃകാപരമാണെന്ന് അദ്ദേഹം ചൂണ്ടി ക്കാട്ടി.
തണല്‍ പരിവാര്‍ സംസ്ഥാന തണല്‍ കമ്മിറ്റിക്ക് വേണ്ടി ജന.സെക്രട്ടറി കെ.എം.നാസര്‍ നിവേദനം സമര്‍പ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.പി.അംബിക, ട്രഷറര്‍ എം.ആര്‍.പ്രകാശ് നായര്‍, വി.കെ.സുലൈഖബീവി ടീച്ചര്‍ എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.

ഭിന്നശേഷികുഞ്ഞുങ്ങളുടെയും അംഗപരിമിതരുടെ രക്ഷകര്‍തൃസംഘടന തണല്‍പരിവാര്‍ സംസ്ഥാന കമ്മിറ്റിയുടെ നിവേദനം ജന.സെക്രട്ടറി കെ.എം.നാസര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസിന് സമര്‍പ്പിക്കുന്നു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി അജി ഫ്രാന്‍സിസ് സമീപം.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.